അച്ഛനോ ആരുടെ അച്ഛന്‍ ? ഏത് ഇന്ദിര ? ഓരോന്ന് വലിഞ്ഞു കയറി വന്നോളും ! സ്വന്തം അച്ഛനെ വെറുത്തു പോയ നിമിഷത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് അരിസ്‌റ്റോ സുരേഷ്. സുരേഷ് നായകനായ സിനിമ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തില്‍ തന്റെ ജീവിതത്തിലുണ്ടായ വേദനകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു മാസികയോടാണ് സുരേഷ് ഇക്കാര്യം പങ്കുവച്ചത്.

തങ്ങളെ അച്ഛന്‍ ഉപേക്ഷിച്ചു പോയതിന് ശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അദ്ദേഹത്തെ ഇളയച്ഛന്‍ എന്നു വിളിച്ചാണ് തങ്ങള്‍ വളര്‍ന്നതെന്നും അദ്ദേഹം മക്കളെ പോലെ ആണ് ഇരുവരോടും പെരുമാറിയെതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പലപ്പോഴും സ്വന്തം അച്ഛനെ കണ്ട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ദുരെ നിന്നു മാത്രമാണ് കണ്ടിട്ടുള്ളത്.മകനാണെന്ന് അറിയാമായിരുന്നിട്ടും അച്ഛന്‍ തന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില് എന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ഒരുദിവസം അമ്മ പറഞ്ഞു, ‘അച്ഛന്‍ റെയില്‍വെയില്‍ നിന്ന് വിരമിക്കുകയാണ്. നീ പോയി അദ്ദേഹത്തെക്കണ്ട് സംസാരിക്കൂ, എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.അന്ന് അച്ഛനെ കാണാന്‍ ഒരു സുഹൃത്തിനൊപ്പം ആണ് പോയത്. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. ആളൊഴിഞ്ഞപ്പോള്‍ അടുത്തേക്ക് ചെന്നു പറഞ്ഞു അച്ഛാ സുരേഷാണ്, ഇന്ദിരയുടെ മകന്‍, അച്ഛനെ കാണാന്‍ വന്നതാണ്.

അച്ഛനോ, ആരുടെ അച്ഛന്‍? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും. പൊയ്ക്കോളണം. അദ്ദേഹം അങ്ങനെ ആക്രാശിച്ചു. ഒരിക്കല്‍ സംസാരിക്കണം എന്നാഗ്രഹിച്ച അച്ഛനോട് ആ നിമിഷം വെറുപ്പ് തോന്നി. അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും എനിക്ക് ഉറങ്ങാന്‍ കഴിയില്ല. സുരേഷ് പറയുന്നു.

Related posts