തിരുവനന്തപുരം: ഗവര്‍ണറെ വിമര്‍ശിച്ചും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ പുകഴ്ത്തിയും സിപിഎം മുഖപത്രം ദേശാഭിമാനി. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചനയുടെ പേരിലാണ് മന്ത്രിമാരും ഗവര്‍ണറുമായി തെറ്റിയത്.
രാജ്ഭവനില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടി മന്ത്രി വി. ശിവന്‍കുട്ടി ബഹിഷ്കരിച്ചിരുന്നു. ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം അംഗീകരിക്കില്ലെന്നാണ് ദേശാഭിമാനിയുടെ നിലപാട്.
രാജ്ഭവനെ ആര്‍എസ്എസിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെയാണ് ദേശാഭിമാനി വിമര്‍ശനം ഉന്നയിക്കുന്നത്. മന്ത്രിയുടെ നടപടി ന്യായമാണെന്നും പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ഗവര്‍ണറുടെ ആരോപണത്തെ തള്ളിയാണ് മന്ത്രിയെ പാര്‍ട്ടി പത്രം പുകഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് രണ്ട് ദിവസമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളും സിപിഎം, സിപിഐ നേതാക്കളും ഗവര്‍ണര്‍ക്കെതിരേ നിശിതമായി വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.