ബോ​ഡി ബി​ൽ​ഡ​ർ ആ​ണോ, അതേ, പിന്നെ ചേർത്ത് പിടിച്ചൊരു ഫോട്ടോ; സോഷ്യൽ മീഡിയയിൽ സജീവമായ അ​ബു സ​ലി​മിന്‍റെയും അ​ർ​ണോ​ൾ​ഡിന്‍റെയും ഫോട്ടോയ്ക്ക് പിന്നിലെ കഥയിങ്ങനെ…


മ​ല​യാ​ള സി​നി​മ​യി​ലെ വി​ല്ലന്മാ​രു​ടെ ലി​സ്റ്റെ​ടു​ത്താ​ൽ ഉ​റ​പ്പാ​യും ഉ​ണ്ടാ​കു​ന്ന പേ​രു​ക​ളി​ൽ ഒ​ന്നാ​ണ് അ​ബു സ​ലി​മി​ന്‍റേത്. പോ​ലീ​സ് യൂ​ണി​ഫോം അ​ഴി​ച്ചു വ​ച്ച് വി​ല്ല​നാ​യി മ​ല​യാ​ള സി​നി​മ​യി​ൽ ചു​വ​ടു​റ​പ്പി​ച്ച അ​ബു സ​ലിം പി​ന്നീ​ട് കോ​മ​ഡി വേ​ഷ​ങ്ങ​ളി​ലും തി​ള​ങ്ങി​യ ആ​ളാ​ണ്.

ഒ​രു സ​മ​യ​ത്ത് വ​ള​രെ വൈ​റ​ലാ​യ ഒ​രു ഫോ​ട്ടോ​യാ​യി​രു​ന്നു അ​ബു സ​ലീ​മും അ​ർ​ണോ​ൾ​ഡും കൂ​ടി​യു​ള്ള ഒ​ന്ന്. ആ ​ഫോ​ട്ടോ ക​ണ്ട പ​ല​ർ​ക്കും ആ ​ഫോ​ട്ടോ​യ്ക്കു പി​ന്നി​ലു​ള്ള കാ​ര്യം പി​ടി​കി​ട്ടി​യി​രു​ന്നു​ല്ല. അ​തി​നു പി​ന്നി​ൽ ഒ​രു ക​ഥ ത​ന്നെ​യു​ണ്ട്.

അ​ർ​ണോ​ൾ​ഡി​ന്‍റെ ക​ടു​ത്ത ഫാ​നാ​ണ് അ​ബു സ​ലിം. ആ ​ആ​രാ​ധ​ന സി​നി​മാ ലോ​ക​ത്തെ മി​ക്ക​വ​ർ​ക്കും അ​റി​യാം. എ​ന്നെ​ങ്കി​ലും അ​ർ​നോ​ൾ​ഡി​നെ നേ​രി​ൽ ക​ണ്ടി​ട്ട് ഒ​ന്നി​ച്ചു​ള്ള ഒ​രു ചി​ത്ര​മെ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു അ​ബു സ​ലീ​മി​ന്‍റെ സ്വ​പ്നം.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു ദി​വ​സം ത​മി​ഴ് ന​ട​ൻ വി​ക്രം അ​ബു സ​ലീ​മി​നെ ഫോ​ണ്‍ ചെ​യ്തു. അ​ർ​ണോ​ൾ​ഡ് ഇ​വി​ടെ​യു​ണ്ട്, എ​ത്ര​യും വേ​ഗം ​ഹോ​ട്ട​ലി​ലേ​ക്ക് വ​രൂ എ​ന്ന്. ആ​വേ​ശ​ത്തോ​ടെ അ​ബു സ​ലിം ഹോ​ട്ട​ലി​ലേ​ക്ക് പാ​ഞ്ഞു.

എ​ന്നാ​ൽ ക​ന​ത്ത സെ​ക്യൂ​രി​റ്റി മൂ​ലം ക​ട​ന്നു പോ​കാ​ൻ സാ​ധി​ച്ചി​ല്ല. പോ​ലീ​സ് രം​ഗ​ത്തെ പ​രി​ച​യം കൊ​ണ്ട് അ​ബു സ​ലിം എ​ങ്ങ​നെ​യൊ​ക്കെ​യോ ഹോ​ട്ട​ലി​ൽ ക​ട​ന്നു. ആ​ൾ​ക്കൂട്ട​ത്തി​ൽ അ​ർ​ണോ​ൾ​ഡി​നെ​യും കാ​ത്തു നി​ന്നു. ​

തന്നെ നോക്കിനിൽക്കുന്ന അ​ബു സ​ലീ​മി​നെ അർനോൾഡും ശ്രദ്ധിച്ചു. ബോ​ഡി ബി​ൽ​ഡ​ർ ആ​ണോ എ​ന്ന് ചോ​ദി​ച്ചു. അ​തെ സി​നി​മ ന​ട​നും കൂ​ടി​യാ​ണ് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​ർ​ണോ​ൾ​ഡി​നു വ​ള​രെ സ​ന്തോ​ഷ​മാ​യി.

അ​ബു സ​ലീ​മി​നെ ചേ​ർ​ത്ത് പി​ടി​ച്ച് ഒ​രു ചി​ത്ര​വും എ​ടു​ത്തി​ട്ടാ​ണ് അ​ർ​ണോ​ൾ​ഡ് യാ​ത്ര​യാ​യ​ത് . സ​ന്തോ​ഷാ​ധി​ക്യം കൊ​ണ്ട് ക​ണ്ണ് നി​റ​ഞ്ഞ അ​ബു സ​ലീ​മി​ന്‍റെ ചി​ത്രം ഇ​പ്പോ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

-പി.​ജി

Related posts

Leave a Comment