വനിതയുടെ ആ ചോദ്യം വേണ്ടാത്ത പണിയായിപ്പോയി! നയൻതാരയുടെ ആരാധകർ സൈബർ ആക്രമണവുമായി എത്തിയതോടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഡി​ലീറ്റ് ചെയ്ത് നടി


മു​തി​ർ​ന്ന ത​മി​ഴ് ന​ട​ൻ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ വ​നി​താ വി​ജ​യ​കു​മാ​ർ പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നു ചാ​ടാ​റു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യു​ള്ള വ​നി​ത​യു​ടെ ത​ർ​ക്ക​ങ്ങ​ൾ മു​ന്പ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. നയൻതാരയെപ്പറ്റി വനിത നടത്തിയ പരാമർശ മാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് ന​ടി മൂ​ന്നാ​മ​തും വി​വാ​ഹി​ത​യാ​യ​ത്. വി​ഷ്വ​ൽ എ​ഫ​ക്ട്സ് ഡ​യ​റ​ക്ട​റാ​യ പീ​റ്റ​ർ പോ​ളി​നെ​യാ​ണ് ന​ടി വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷ​വും വി​വാ​ദ​ങ്ങ​ൾ​ക്ക് പ​ഞ്ഞ​മു​ണ്ടാ​യി​ല്ല. വി​വാ​ഹ​ത്തി​നെ​തി​രെ പീ​റ്റ​റി​ന്‍റെ മു​ൻ​ഭാ​ര്യ രം​ഗ​ത്തു വ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഈ ​വി​ഷ​യം ഏ​റ്റെ​ടു​ത്ത് ന​ടി ല​ക്ഷ്മി രാ​മ​കൃ​ഷ്ണ​നും രം​ഗ​ത്തെ​ത്തി. ത​ന്‍റെ കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ല​ക്ഷ്മി​ക്കെ​ന്താ​ണ​വ​കാ​ശം എ​ന്നാ​യി​രു​ന്നു വ​നി​ത​യു​ടെ നി​ല​പാ​ട്. പീ​റ്റ​റി​ന്‍റെ ആ​ദ്യ​ഭാ​ര്യ സ​ഹാ​യം തേ​ടി ത​ന്നെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​ൻ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​മെ​ന്ന് താ​ൻ വാ​ക്കു ന​ൽ​കി​യെ​ന്നും ല​ക്ഷ്മി പ​റ​ഞ്ഞു.

ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഇ​രു​വ​രും പ​ര​സ്പ​രം ശ​കാ​ര​ങ്ങ​ൾ ചൊ​രി​യു​ക​യും അ​ഭി​മു​ഖം ഇ​ട​യ്ക്കു​വ​ച്ച് നി​ർ​ത്തി ല​ക്ഷ്മി പോ​വു​ക​യും ചെ​യ്തു. അ​ഭി​മു​ഖ​ത്തി​ന്‍റെ റി​ലീ​സി​നു​ശേ​ഷം ല​ക്ഷ്മി രാ​മ​കൃ​ഷ്ണ​നു പി​ന്തു​ണ​യു​മാ​യി ന​ടി ക​സ്തൂ​രി​യും രം​ഗ​ത്തു വ​ ന്നി​രു​ന്നു.

ഇ​പ്പോ​ൾ ട്വി​റ്റ​റി​ൽ ല​ക്ഷ്മി രാ​മ​കൃ​ഷ്ണ​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള വ​നി​ത​യു​ടെ പോ​സ്റ്റ് ആ​ണ് പു​തി​യ വി​വാ​ദ​ത്തി​നു വ​ഴി​തെ​ളി​ച്ച​ത്. ന​യ​ൻ​താ​ര​യെ വി​വാ​ദ​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടാ​ണ് വ​നി​ത ട്വീ​റ്റ് ചെ​യ്ത​ത്.

ന​യ​ൻ​താ​ര പ്ര​ഭു​ദേ​വ​യ്ക്കൊ​പ്പം താ​മ​സി​ച്ച​പ്പോ​ൾ പ്ര​ഭു​ദേ​വ​യു​ടെ ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ റം​ല​ത്ത് സ​ഹാ​യ​ത്തി​നാ​യി കോ​ട​തി​യേ​യും മാ​ധ്യ​മ​ങ്ങ​ളേ​യും സ​മീ​പി​ച്ച​പ്പോ​ൾ താ​ങ്ക​ൾ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ട്വി​റ്റ​റി​ൽ ല​ക്ഷ്മി​യെ ടാ​ഗ് ചെ​യ്തു കൊ​ണ്ട് വ​നി​ത ചോ​ദി​ച്ച​ത്.

ന​യ​ൻ​താ​ര​യെ​പ്പ​റ്റി മോ​ശ​മാ​യി പ​രാ​മ​ർ​ശി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ന​യ​ൻ​താ​ര​യു​ടെ ആ​രാ​ധ​ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യ​യി​ൽ വ​ൻ​ ആ​ക്ര​മ​ണ​മാ​ണ് വനിത​യ്ക്കെ​തി​രെ ന​ട​ത്തി​യ​ത്. വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള ന​യ​ൻ​താ​ര​യെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​ത് വ​നി​ത​യെ സം​ബ​ന്ധി​ച്ച് വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി​യ​തു​പോ​ലെ​യാ​യി.

സൈ​ബ​ർ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ വ​നി​ത​യ്ക്ക് സ്വ​ന്തം ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഡി​ലീറ്റ് ചെ​യ്യേ​ണ്ടി വ​ന്നു.

Related posts

Leave a Comment