കുടുംബത്തിന്‍റെ പട്ടിണി മാറ്റാനുള്ള കഷ്ടപ്പാട് വെറുതേയായി; നൂ​റ് രൂ​പ കൈ​ക്കൂ​ലി ന​ൽ​കി​യി​ല്ല; കൗ​മാ​ര​ക്കാ​ര​ൻ വി​ൽ​പ്പന​യ്ക്ക് വ​ച്ച് മു​ട്ട ന​ശി​പ്പി​ച്ച് അ​ധി​കൃ​ത​ർ

ഇ​ൻ​ഡോ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ക​ണ്ടെ​ത്താ​നാ​യി 14കാ​ര​ന്‍ വി​ല്‍​ക്കാ​ന്‍ വ​ച്ചി​രു​ന്ന മു​ട്ടി​ക​ള്‍ ന​ശി​പ്പി​ച്ച് അ​ധി​കൃ​ത​ര്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ലാ​ണ് സം​ഭ​വം.

റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ​യും വ​ല​തു വ​ശ​ത്തെ​യും വ്യാ​പാ​ര​ങ്ങ​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ അ​ധി​കൃ​ത​ര്‍ പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്രൂ​ര​ത ചെ​യ്ത​ത്.

രാ​വി​ലെ എ​ത്തി​യ അ​ധി​കൃ​ത​ര്‍ ഒ​ന്നു​കി​ല്‍ മു​ട്ട വ്യാ​പാ​രം നി​ര്‍​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ 100 രൂ​പ കൈ​ക്കൂ​ലി​യാ​യി ന​ല്‍​ക​ണ​മെ​ന്നും ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും എ​ന്നാ​ല്‍ പ​ണം ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ അ​വ​ർ മു​ട്ട ന​ശി​പ്പി​ച്ചു​വെ​ന്നും ബാ​ല​ന്‍ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി ക​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും മു​ട്ട ന​ഷ്ട​പ്പെ​ട്ട​ത് ത​നി​ക്ക് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കു​മെ​ന്നും കു​ട്ടി പ​റ​ഞ്ഞു.

മു​ട്ട ത​ട്ടി മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കോ​പ​ത്താ​ല്‍ ത​ട്ടി​ക്ക​യ​റു​ന്ന ബാ​ല​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

https://publish.twitter.com/?query=https%3A%2F%2Ftwitter.com%2FAnurag_Dwary%2Fstatus%2F1286313192788918273&widget=Tweet

Related posts

Leave a Comment