റാഞ്ചി: 64-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ മെഡൽ. ചാന്പ്യൻഷിപ്പിന്റെ മൂന്നാംദിനമായ ഇന്നലെ പുരുഷ വിഭാഗം ഹൈജംപിൽ കേരളത്തിന്റെ ആരോമൽ വെങ്കലം സ്വന്തമാക്കി.
2.14 മീറ്ററാണ് ആരോമൽ ക്ലിയർ ചെയ്തത്. ഇത്രയും ഉയരം തുല്യശ്രമത്തിൽ ക്ലിയർ ചെയ്ത ഒഡീഷയുടെ സ്വാധിൻ കുമാറിനും വെങ്കലം ലഭിച്ചു.
2.18 മീറ്റർ ക്ലിയർ ചെയ്ത റെയിൽവേസിന്റെ രോഹിത്തിനാണ് സ്വർണം. 2.18 മീറ്റർ ക്ലിയർ ചെയ്ത റെയിൽവേസിന്റെ ആധർശ് റാം വെള്ളി സ്വന്തമാക്കി. എടുത്ത ശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് ആധർശ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.