ഓടുന്ന ബസില്‍ 50 കാരന്റെ ലീലാവിലാസം, അതും പ​തി​മൂ​ന്നു​കാ​രനോട്‌..! ബ​സ് യാ​ത്ര​യ്ക്കി​ടെ ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ബ​സ് യാ​ത്ര​യ്ക്കി​ടെ പ​തി​മൂ​ന്നു​കാ​ര​നെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ.

കൈ​തേ​രി എ​ടം സ്വ​ദേ​ശി എം.​രാ​ജീ​വ​ൻ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂ​ന്ന് പെ​രി​യ​യി​ൽ നി​ന്നും കൂ​ത്തു​പ​റ​മ്പി​ലേ​ക്ക് ബ​സി​ൽ വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മ​മ്പ​റ​ത്ത് ബ​സ് എ​ത്തി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​യു​ടെ അ​ടു​ത്തേ​ക്ക് സീ​റ്റി​ൽ വ​ന്നി​രു​ന്ന ഇ​യാ​ൾ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി ക​ണ്ട​ക്ട​റോ​ട് വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബ​സ് കൂ​ത്തു​പ​റ​മ്പ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യും രാ​ജീ​വ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം പി​ണ​റാ​യി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ കേ​സ് പി​ണ​റാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി.

Related posts

Leave a Comment