അന്ന് വെക്കാന്‍ പറ്റിയില്ല, സോറി..! 30 വ​ർ​ഷം മു​ന്പ് എസ്എസ്എല്‍സി പാ​സാ​യി; പ​ക്ഷേ, അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​തു ഇ​പ്പോ​ൾ…

കോ​ട്ട​യം: 30 വ​ർ​ഷം മു​ന്പ് എ​സ്എ​സ​എ​ൽ​സി പാ​സാ​യി. പ​ക്ഷേ, അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​തു ഇ​പ്പോ​ൾ.

കോ​ട്ട​യം നാ​ട്ട​കം കൊ​ടി​ത്താ​നം ക​വ​ല​യി​ലാ​ണ് ഈ ​അ​പൂ​ർ​വ “അ​ഭി​ന​ന്ദ ഫ്ളെ​ക്സ് ബോ​ർ​ഡ്’. ഇ​തു കേ​ൾ​ക്കു​ന്ന​വ​ർ സം​ഭ​വം എ​ന്താ​ണെ​ന്ന് അ​റി​യാ​തെ നെ​റ്റി ചു​ളി​ച്ചേ​ക്കാം.

പ​ക്ഷേ, സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്ന ഫ്ള​ക്സ് ബോ​ർ​ഡി​ന്‍റെ ചി​ത്രം ക​ണ്ടാ​ൽ ആ​രും ഒ​രു നി​മി​ഷം ചി​രി​ക്കും.

പ​രീ​ക്ഷ​യി​ൽ ജ​യി​ക്കു​ന്ന​വ​ർ​ക്കു ഫ്ളെ​ക്സ് വ​യ്ക്കു​ന്ന​തു നാ​ട്ടു​ന​ട​പ്പാ​യ​തി​നി​ട​യി​ലാ​ണ് നാ​ട്ട​ക​ത്തെ പു​തി​യ ബോ​ർ​ഡ് കൗ​തു​ക​മാ​കു​ന്ന​ത്. പ​ഴ​യ വി​ജ​യം “ആ​ഘോ​ഷി​ച്ചു’ കൂ​ട്ടു​കാ​ർ പ​ണി​കൊ​ടു​ത്ത​താ​ണെ​ന്ന​താ​ണ് വ്യ​ക്തം.

1990- 91 കാ​ല​ഘ​ട്ട​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച പ്ര​ദേ​ശ​വാ​സി​യാ​യ ഷി​ബു കാ​ക്ക​നാ​ടി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു കൊ​ണ്ടാ​ണ് നാ​ട്ട​കം പൗ​രാ​വ​ലി​യു​ടെ പേ​രി​ൽ നാ​ട്ട​കം ക​വ​ല​യി​ൽ ഫ​ള​ക്സ് സ്ഥാ​പി​ച്ച​ത്.

ഫ്ള​ക്സി​ൽ ഷി​ബു ഷ​ർ​ട്ട് ധ​രി​ക്കാ​തെ ലു​ങ്കി ധ​രി​ച്ച് ഇ​രി​ക്കു​ന്ന ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന്നു വ​യ്ക്കാ​ൻ പ​റ്റി​യി​ല്ല സോ​റി എ​ന്നു​ള്ള എ​ഴു​ത്തും ഫ്ള​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബോ​ർ​ഡ് കാ​ണു​ന്ന​വ​രെ​ല്ലാം ഒ​രു നി​മി​ഷം ഊ​റി​ച്ചി​രി​ക്കു​ന്നു.

Related posts

Leave a Comment