നേര്‍വഴി കാട്ടേണ്ടവര്‍..! വിദ്യാര്‍ഥിനിയ്ക്ക് അശ്ലീല സന്ദേശം അയച്ച കോളജ് പ്രിന്‍സിപ്പല്‍ പിടിയില്‍; വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും സംഘവും കോളജിലെത്തി പ്രിന്‍സിപ്പലിനെ കൈയ്യേറ്റം ചെയ്തു; സംഭവം കോഴിക്കോട്‌

arrestകോ​ഴി​ക്കോ​ട്: അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ. ഫി​സി​ക്ക​ൽ എ​ഡു​ക്കേ​ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ​തി​രേ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ ഫി​സി​ക്ക​ൽ കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ ഇൻ ചാർജ് എ​സ്.​എ​സ്. അ​ഭി​ലാ​ഷി​നെ ന​ട​ക്കാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ത്തി​ന്‍റെ​പേ​രി​ൽ ത​ന്നെ മ​ർ​ദ്ദി​ച്ച​താ​യി അ​ഭി​ലാ​ഷും പ​രാ​തി​ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഈ​സ്റ്റ്ഹി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജി​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ചാ​ർ​ജു​ള്ള അ​ഭി​ലാ​ഷി​ന് കോ​ള​ജി​ലെ ഒ​രു വി​ദ്യാ​ർ​ഥി​നി അ​യ​ച്ചു​കൊ​ടു​ത്ത ഫോ​ട്ടോ​യ്ക്ക് കീ​ഴി​ൽ അ​ദ്ദേ​ഹം എ​ഴു​തി​യ സ​ന്ദേ​ശ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ പെ​ട്ട അ​തേ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​ട​ക്കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ഭ​ർ​ത്താ​വും സം​ഘ​വും കോ​ള​ജി​ലെ​ത്തി പ്രി​ൻ​സി​പ്പ​ലി​നെ കൈ​യ്യേ​റ്റം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

ഫോ​ട്ടോ പ്രി​ൻ​സി​പ്പ​ലി​ന് അ​യ​ച്ചു കൊ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തിയ​ത്. അ​തേ​സ​മ​യം ത​ന്‍റെ പ്ര​മോ​ഷ​ൻ ത​ട​യാ​നാ​യി ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ചി​ല​ർ​ന​ട​ത്തു​ന്ന അ​പ​വാ​ദ​പ്ര​ച​ാര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രാ​തി​യെ​ന്നും ത​ന്നെ മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കണ​മെ​ന്നും അ​ഭി​ലാ​ഷ് ആവശ്യപ്പെട്ടു.

Related posts