കോ​​ട്ട​​യ​​ത്തേ​​ക്കാ​​ണോ, കു​​ട ക​​രു​​തി​​ക്കോ​​ളൂ; ന​​ഗ​​ര​​ത്തി​​ല്‍ മ​​ണി​​ക്കൂ​​റു​​ക​​ള്‍ പെ​​രു​​മ​​ഴ; കിലോമീറ്ററുകൾക്കപ്പുറം വെയിലും

കോ​​ട്ട​​യം: കോ​​ട്ട​​യം ചു​​റ്റു​​വ​​ട്ട​​ത്തി​​ല്‍ കു​​ട മ​​ട​​ക്കാ​​ന്‍ മ​​ഴ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. ര​​ണ്ടു മാ​​സ​​മാ​​യി ജി​​ല്ല​​യി​​ല്‍ ആ​​കെ പെ​​യ്യു​​ന്ന മ​​ഴ​​യു​​ടെ ഏ​​റി​​യ ഭാ​​ഗ​​വും കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​പ​​രി​​ധി​​യി​​ലാ​​ണ്. അ​​തേ​​സ​​യം ന​​ഗ​​ര​​ത്തി​​ല്‍ മ​​ണി​​ക്കൂ​​റു​​ക​​ള്‍ പെ​​രു​​മ​​ഴ പെ​​യ്ത ദി​​വ​​സ​​ങ്ങ​​ളി​​ലും പ​​ത്തു കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റു​​വ​​ട്ട​​ത്തി​​ന​​പ്പു​​റം മ​​ഴ​​യി​​ല്ല.

ന​​വം​​ബ​​റി​​ല്‍ മാ​​ത്രം 400 മി​​ല്ലി​​മീ​​റ്റ​​ര്‍ മ​​ഴ കോ​​ട്ട​​യ​​ത്ത് ല​​ഭി​​ച്ച​​പ്പോ​​ള്‍ മ​​റ്റി​​ട​​ങ്ങ​​ളി​​ല്‍ 200 മി​​ല്ലി​​മീ​​റ്റ​​റി​​ല്‍ കൂ​​ടു​​ത​​ല്‍ പെ​​യ്തി​​ല്ല. ചെ​​റി​​യൊ​​രു പ്ര​​ദേ​​ശ​​ത്തേ​​ക്കു മാ​​ത്ര​​മാ​​യി മ​​ഴ ചു​​രു​​ങ്ങു​​ന്ന പ്ര​​തി​​ഭാ​​സ​​വു​​മു​​ണ്ട്.

കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന്‍റെ വ്യ​​ക്ത​​മാ​​യ സൂ​​ച​​ന​​യാ​​ണ് ഇ​​തെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ക​​ര്‍ പ​​റ​​യു​​ന്നു.കോ​​ട്ട​​യം ക​​ഴി​​ഞ്ഞാ​​ല്‍ സ​​മീ​​പ​​മാ​​സ​​ങ്ങ​​ളി​​ലെ പെ​​യ്ത്തി​​ല്‍ എ​​രു​​മേ​​ലി​​യും മു​​ണ്ട​​ക്ക​​യ​​വു​​മാ​​ണ് മു​​ന്നി​​ലു​​ള്ള​​ത്.

2021 ഒ​​ക്ടോ​​ബ​​ര്‍ 17ന് ​​കൂ​​ട്ടി​​ക്ക​​ല്‍ പ്ര​​ദേ​​ശ​​ത്തു​​ണ്ടാ​​യ പെ​​രു​​മ​​ഴ​​യ്ക്കും ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​നും കാ​​ര​​ണ​​മാ​​യ മേ​​ഘ​​വി​​സ്‌​​ഫോ​​ട​​ന​​ങ്ങ​​ള്‍ ജി​​ല്ല​​യി​​ല്‍ പ​​തി​​വാ​​യി​​ട്ടു​​ണ്ട്. ഡി​​സം​​ബ​​ര്‍ മൂ​​ന്നാം വാ​​രം വ​​രെ ജി​​ല്ല​​യി​​ല്‍ മ​​ഴ തു​​ട​​രു​​മെ​​ന്നാ​​ണ് സൂ​​ച​​ന.

Related posts

Leave a Comment