റോഡിൽ പാർക്കിംഗ് വണ്ടികൾ കണ്ടാൽ പെട്രോൾ ഊറ്റും; പിന്നെ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടക്കും;  നഗരത്തിലെ പെട്രോൾ ഊറ്റുകാർ പോലീസ് വലയിൽ

കോ​ഴി​ക്കോ​ട് : ന​ഗ​ര​ത്തി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ക​റ​ങ്ങി റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് പെ​ട്രോ​ള്‍ ഊ​റ്റു​ന്ന സം​ഘം പി​ടി​യി​ല്‍. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​വ​രു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രെ​യാ​ണ് ടൗ​ണ്‍ എ​സ്‌​ഐ കെ.​ടി.​ബി​ജി​ത്തും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

ചേ​ള​ന്നൂ​ര്‍, ക​ക്കോ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത​വ​ര്‍. പെ​ട്രോ​ള്‍ ഊ​റ്റാ​നു​ള്ള നാ​ലു കു​പ്പി​ക​ളും ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ലി​ങ്ക് റോ​ഡി​ന് സ​മീ​പ​ത്തു വ​ച്ച് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രെ പോ​ലീ​സ് ക​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ന​ഗ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ര്‍​ധ​രാ​ത്രി​യി​ല്‍ ബൈ​ക്കു​ളി​ല്‍ ക​റ​ങ്ങി വീ​ടു​ക​ളി​ലും ക​ട​ക​ളു​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലും ആ​ശു​പ​ത്രി വ​ള​പ്പു​ക​ളി​ലും പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​ര്‍ ‘ഓ​പ്പ​റേ​ഷ​ന്‍’ ന​ട​ത്തു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ മോ​ഷ്ടി​ക്കു​ന്ന പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ പ​ലി​യ​ട​ത്തും എ​ത്തു​ന്ന​ത്. ഇ​വ​ര്‍​ക്ക് പി​ന്നി​ല്‍ ല​ഹ​രി മാ​ഫി​യ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ​വ​രി​ല്‍ പ​ല​ര്‍​ക്കും നി​ര​വ​ധി മോ​ഷ​ണ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യാ​ണ്. എ​എ​സ്‌​ഐ ശി​വ​ദാ​സ​ന്‍, ജ​യ്‌​സ​ണ്‍ ചാ​ര്‍​ലി എ​ന്നി​വ​രും എ​സ്‌​ഐ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.Related posts

Leave a Comment