യു​വ​തി​യു​ടെ കാ​ർ പി​ന്തു​ട​ർ​ന്ന് അ​ക്ര​മം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ സ്ത്രീ​യു​ടെ കാ​റി​ന് പി​ന്നി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പി​ന്തു​ട​ർ​ന്ന മൂ​ന്നു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ.

പ്ര​തി​ക​ൾ സ്കൂ​ട്ട​റി​ൽ സ്ത്രീ​യു​ടെ കാ​റി​നെ പി​ന്തു​ട​രു​ക​യും കാ​റി​ൽ കാ​ലു​വ​യ്ക്കു​ക​യും വി​ൻ​ഡോ​യി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പോ​ലീ​സ് ന​ട​പ​ടി.

പ്രി​യ സിം​ഗ് എ​ന്ന യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​മു​ണ്ടാ​യ​ത്. ത​ന്‍റെ കാ​റി​നെ മൂ​ന്നു പേ​ർ പി​ന്തു​ട​രു​ന്ന​തു ക​ണ്ട പ്രി​യ, കാ​റി​ലി​രു​ന്നു ക​ര​ഞ്ഞു​കൊ​ണ്ട് പോ​ലീ​സി​ന്‍റെ ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ച്ചു സ​ഹാ​യം തേ​ടി​യി​രു​ന്നു. കോ​റ​മം​ഗ​ല സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ‌

സം​ഭ​വ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും മൂ​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും സൗ​ത്ത് ഈ​സ്റ്റ് പോ​ലീ​സ് ഡി​സി​പി സി​കെ ബാ​ബ പ​റ​ഞ്ഞു.

Related posts

Leave a Comment