വീ​ട്ടി​ൽ ക​യ​റി അതിക്രമിച്ച് കയറി വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്ര​ധാ​ന പ്ര​തി ക്ലിന്‍റ് പി​ടി​യി​ൽ

വി​ഴി​ഞ്ഞം: അ​ടി​മ​ല​ത്തു​റ അ​മ്പ​ല​ത്തു​മൂ​ല​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ കേ​സി​ൽ പ്ര​ധാ​നി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​ത്തു​മൂ​ല ലൂ​യി​സ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ജീ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന ക്ലി​ന്‍റ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 25 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​മ്പ​ല​ത്തു​മൂ​ല​യി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യാ​യ ജ​ന്ന​ത്ത് ബീ​വി(65), മ​ക്ക​ളാ​യ റ​ഫീ​ഖ് (43), അ​ബ്ദു​ള്ള (35) എ​ന്നി​വ​രെ സം​ഘം ചേ​ർ​ന്ന് വീ​ട്ടി​ൽ ക​യ​റി വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​റ്റു പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യും വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ എ​ൻ.​ഷി​ബു പ​റ​ഞ്ഞു.

Related posts