കാറിന്‍റെ ഡിക്കിയിൽ സുരക്ഷിതമാക്കിയെങ്കിലും! വാഹന പരിശോധനയ്ക്കിടെ പിടിച്ചത് 160 ലിറ്റർ സ്പിരിറ്റ്; രണ്ടുപേർ അറസ്റ്റിൽ


നെ​യ്യാ​റ്റി​ന്‍​ക​ര : കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 160 ലി​റ്റ​ര്‍ സ്പി​രി​റ്റ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

തി​രു​പു​റം എ​ക്സൈ​സ് റേ​ഞ്ച് സം​ഘം അ​യി​ര ചെ​ങ്ക​വി​ള കു​രി​ശ​ടി ജം​ഗ്ഷ​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ ഡി​ക്കി​യി​ലൊ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്പി​രി​റ്റ് ക​ണ്ടെ​ത്തി​യ​ത്.

ക​ട​കം​പ​ള്ളി ക​ണ്ണാ​ന്തു​റ ബീ​ച്ചി​ൽ നെ​വി​ൽ ഹൗ​സി​ൽ കൂ​ത​റ ബാ​ബു എ​ന്ന ബാ​ബു (43), പാ​റ​ശ്ശാ​ല ഇ​ഞ്ചി​വി​ള ന​ടു​ത്തോ​ട്ടം വീ​ട്ടി​ൽ സ​ദാം​ഹു​സ്സൈ​ന്‍ എ​ന്നി​വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട് നി​ന്നും സ്പി​രി​റ്റ് വാ​ങ്ങി വെ​ട്ടു​കാ​ടു​ള്ള ഷൈ​ജു​വി​ന് എ​ത്തി​ക്കു​ക​യാ​ണ് ഇ​രു​വ​രും ചെ​യ്യു​ക​യെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. കോ​വി​ഡ് -19 മാ​ന​ദ​ണ്ഡം പ്ര​കാ​രം പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​മോ​ദ് , എ​സ്.​പി.​ഒ കെ. ​ഷാ​ജി, പി.​ഒ.​ജി ബി​ജു​രാ​ജ്, സി.​ഇ.​ഒ മാ​രാ​യ ഷാ​ജു, ര​ഞ്ജി​ത്, ഷാ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment