ഹണിട്രാപ്പ്! ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് വാട്‌സ്ആപ്പിലൂടെ സുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കൈമാറി; ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ന്യൂ​ഡ​ൽ​ഹി: ചാ​ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നെ ഡ​ൽ​ഹി​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നു റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ വ്യോ​മ​സേ​ന ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഗ്രൂ​പ്പ് ക്യാ​പ്റ്റൻ പ​ദ​വി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ന്നാ​ണ് സൂ​ച​ന.

വ്യോ​മ​സേ​ന​യു​ടെ നി​യ​മ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും മ​റി​ക​ട​ന്ന് ചി​ല സാ​ങ്കേ​തി​ക​വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം, ഫേ​സ്ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​സു​ഹൃ​ത്തി​ന് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വാ​ട്സ് ആ​പ്പി​ലൂ​ടെ സു​ര​ക്ഷ​യെ സം​ബ​ന്ധി​ക്കു​ന്ന നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യെ​ന്നാണ് റിപ്പോർട്ട്.

സാ​ധാ​ര​ണ​യാ​യി ന​ട​ക്കാ​റു​ള്ള കൗ​ണ്ട​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക്കു​ന്ന പ്ര​വൃർ​ത്തി​ക​ൾ സം​ബ​ന്ധി​ച്ചു സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത് പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​പ്പോ​ൾ വ്യോ​മ​സേ​നാ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ൽ ക​സ്റ്റ​ഡി​യി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ ആ​ർ​ക്കെ​ങ്കി​ലും ചോ​ർ​ത്തി ന​ൽ​കി​യോ എ​ന്ന കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts