മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യെ ഫെ​യ്സ് ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ന്‍ അറസ്റ്റില്‍

താ​നൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യെ ഫെ​യ്സ് ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ള​രി​പ്പ​ടി സ്വ​ദേ​ശി​യും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ മേ​ച്ചേ​രി ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തു. മ​ന്ത്രി​യു​ടെ മ​ക​ൻ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യ ജോ​ലി നേ​ടി​യെ​ന്ന ത​ര​ത്തി​ൽ വ്യാ​ജ പോ​സ്റ്റി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts