ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് ലോറി  സ്റ്റാന്‍റാകുന്നു; ‘ആർക്കും പരസ്യമായി “കിക്കാവാം’ ; സംരക്ഷണം നഗരസഭ വക; വെട്ടിലായി വ്യാപാരികൾ


ചാ​ല​ക്കു​ടി: നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ലോ​റി​ക​ളു​ടെ പാ​ർ​ക്കിം​ഗ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ന​യാ​യി മാ​റി. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ട​നെ തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​റ​യെ ലോ​റി​ക​ളാ​ണ്. സി​വി​ൽ സ​പ്ലൈ​സി​ൽ​നി​ന്നും മ​ദ്യം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​വി​ടെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ലോ​റി​ക​ളു​ടെ ത​ട​സം മൂ​ലം ഇ​വി​ടെ ക​ട​ക​ളി​ലേ​ക്ക് ആ​രും വ​രു​ന്നി​ല്ല.

മാ​സം​തോ​റും വ​ൻ വാ​ട​ക ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കി​യാ​ണ് ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​റി​ക​ളി​ൽ ക​യ​റി​യി​രു​ന്ന് മ​ദ്യ​പാ​ന​വും പ​തി​വാ​ണ്. ഇ​തി​നെ എ​തി​ർ​ത്താ​ൽ ഭീ​ഷ​ണ​യും മ​ർ​ദ​ന​വു​മാ​ണ്. ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ബ​സ് സ്റ്റാ​ൻ​ഡ് അ​ടു​ത്ത​കാ​ല​ത്തൊ​ന്നും തു​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പ് മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭ​ര​ണ​ക​ക്ഷി​യി​ലെ ത​ർ​ക്കം ഇ​നി​യും തീ​ർ​ന്നി​ല്ല. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പ് എ​വി​ടേ​ക്ക് മാ​റ്റു​മെ​ന്ന​താ​ണ് ത​ർ​ക്കം. വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ ഉ​ദേ​ശി​ക്കു​ന്ന സ്ഥ​ലം ന​ഗ​ര​സ​ഭ ന​ൽ​കാ​ൻ ത​യാ​റ​ല്ല.
എ​ന്നാ​ൽ, വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യെ ഭ​ര​ണ​ക​ക്ഷി​യി​ലെ ഒ​രു വി​ഭാ​ഗം കൗ​ൺ​സി​ല​ർ​മാ​ർ അ​നു​കൂ​ലി​ക്കു​ന്ന​താ​ണ് പ്ര​ശ്നം.

ന​ഗ​ര​സ​ഭ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് വ​ർ​ക്ക്ഷോ​പ്പ് പ​ണി​യാ​ൻ ഉ​ട​മ​യും ത​യാ​റ​ല്ല.ഇ​പ്പോ​ൾ ‘പാ​ന്പും ചാ​വി​ല്ല കോ​ലൊ​ടി​യു​ക​യു​മി​ല്ല’ എ​ന്ന​താ​ണ് അ​വ​സ്ഥ. ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് ര​ണ്ടു​ത​വ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ബ​സു​ക​ൾ ക​യ​റി​യി​ല്ല. പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തി​രു​ന്ന​താ​ണ് കാ​ര​ണം. ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും തു​റ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ക്കാ​താ​യ​തോ​ടെ പെ​രു​വ​ഴി​യി​ലാ​യ​ത് ഇ​വി​ടെ മു​റി​യെ​ടു​ത്ത് വ്യാ​പാ​രം തു​ട​ങ്ങി​യ വ്യാ​പാ​രി​ക​ളാ​ണ്.

Related posts