കേ​ര​ള​ത്തി​ല്‍ ബ​ലി​പ്പെ​രു​ന്നാ​ള്‍ മറ്റന്നാൾ; രണ്ടു ദിവസം പൊ​തുഅ​വ​ധി


തിരുവനന്തപുരം: ബലിപ്പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ബലിപ്പെരുന്നാളിന് നാളെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് പെരുന്നാൾ മറ്റന്നാൾ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് അന്നേ ദിവസംകൂടി അവധി പ്രഖ്യാപിച്ചത്. സൗ​ദി അ​റേ​ബ്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നാളെയാ​ണ് പെ​രു​ന്നാ​ള്‍.

ബലിപ്പെരുന്നാളിന്‍റെ അവധി മറ്റന്നാൾ കൂടി പ്രഖ്യാപിക്കണമെന്ന് വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം.

Related posts

Leave a Comment