8,000 രൂപയോ അതിന്റെ ഗുണിതങ്ങളോ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 15 ദിവസത്തിനകം തുക ഇരട്ടിച്ച് നല്‍കും! പക്ഷേ… കണ്ണൂരില്‍ മണിചെയിന്‍ ഉടമ അറസ്റ്റില്‍

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ണി​ചെ​യി​ൻ ക​ന്പ​നി ഉ​ട​മ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച്ടു​വൈ​ടു ഡോ​ട്ട്കോം എ​ന്ന മ​ണി ചെ​യി​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ല​ത്തെ ഷാ​ജി സി. ​മു​ഹ​മ്മ​ദി​നെ (48) അ​റ​സ്റ്റ്ചെ​യ്ത​ത്.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ൾ മ​ണി​ചെ​യി​ൻ മാ​തൃ​ക​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് നി​ക്ഷേ​പ​ക​രെ പ​റ്റി​ച്ച് അ​വി​ടെ നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു. 8,000 രൂ​പ​യോ അ​തി​ന്‍റെ ഗു​ണി​ത​ങ്ങ​ളോ ഈ ​സൈ​റ്റി​ലു​ള്ള അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചാ​ൽ 15 ദി​വ​സ​ത്തി​ന​കം തു​ക ഇ​ര​ട്ടി​ച്ച് ന​ൽ​കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം.

തു​ക ഇ​ര​ട്ടി​ച്ച് ന​ൽ​കു​ന്പോ​ൾ 20 ശ​ത​മാ​നം ക​മ്മീ​ഷ​ൻ ക​ന്പ​നി എ​ടു​ക്കു​ക​യും ചെ​യ്യും. ആ​ദ്യ​മൊ​ക്കെ ഇ​തി​ൽ നി​ക്ഷേ​പി​ച്ച​വ​ർ​ക്ക് തു​ക തി​രി​ച്ചു​ന​ൽ​കി​യി​രു​ന്നു. പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 31921 പേ​രാ​ണ് ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്.

ഇ​വ​രി​ൽ​നി​ന്ന് 31,92,10,000 രൂ​പ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​മ്മീ​ഷ​ൻ തു​ക​യാ​യി ആ​റു കോ​ടി രൂ​പ ഇ​യാ​ൾ​ക്ക് ല​ഭി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ വി​വ​രം. 17000 പേ​ർ​ക്ക് തു​ക തി​രി​കെ ന​ൽ​കാ​നു​ണ്ട്. കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​ക​ളി​ലും ക്യാ​ന്പു​ക​ൾ ന​ട​ത്തി​യാ​ണ് നി​ക്ഷേ​പ​ക​രെ ഇ​യാ​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്നും ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ക​ണ്ണൂ​രി​ലെ ടൂ​റി​സ്റ്റ് ഹോ​മി​ൽ യു​വാ​വ് ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു​കാ​ര​ൻ പി​ടി​യി​ലാ​യ​ത്. ഡി​വൈ​എ​സ്പി​ക്കു പു​റ​മെ എ​എ​സ്ഐ മ​ഹി​ജ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്ത്, മി​ഥു​ൻ, സു​ഭാ​ഷ്, സു​ജി​ത്ത്, മ​ഹേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts