കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘം നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​ണമെന്ന് മുല്ലക്കര രത്നാകരൻ എംഎൽഎ

കൊ​ല്ലം : ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി കേ​ര​ളാ ഗ്ര​ന്ഥ​ശാ​ലാ സം​ഘം നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി ഈ ​രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം ​എ​ൽ എ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളാ ഗ്ര​ന്ഥ​ശാ​ലാ സം​ഘം ആ​ക്ട് നി​ല​വി​ൽ വ​ന്നി​ട്ട് 25 വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ഈ ​നി​യ​മ​ത്തി​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലും ച​ട്ട​ക്കൂ​ടി​ലും മാ​റ്റം വ​രു​ത്തേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളാ സ്റ്റേ​റ്റ് ലൈ​ബ്രേ​റി​യ​ൻ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. ലൈ​ബ്ര​റി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം ലൈ​ബ്രേ​റി​യ​ന്മാ​രേ​യും സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം.​ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ത​നം വ​ർ​ദ്ധി​പ്പി​ച്ചു കൊ​ണ്ട് പ്ര​തി​മാ​സ വേ​ത​ന​മാ​ക്കി ന​ൽ​ക​ണം.

ലൈ​ബ്രേ​റി​യ​ന്മാ​രെ പാ​ർ​ട് ടൈം ​ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജെ ​സി അ​നി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ൻ, സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗം എം ​സ​ലീം, എ ​എ​സ് ഷാ​ജി, കൊ​ല്ലം താ​ലൂ​ക്ക് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ, എ​സ് വി​നോ​ദ് കു​മാ​ർ, ടി ​സു​നി​ൽ കു​മാ​ർ, ആ​ർ രാ​ജ​ൻ ബോ​ധി, ടി ​എ​സ് ജ​യ​ച​ന്ദ്ര​ൻ, ബി​നു മാ​ത്യു, എ​സ് എം ​ഹ​നീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts