14 വർഷം മുമ്പ് നാട്ടുകാരെ പറ്റിച്ച് മുങ്ങിയത്  അഞ്ചു കോടിയുമായി; പോലീസിനെ കറക്കി മുങ്ങി നടന്ന മോഹൻ ദാസിനെ കുടുക്കിയത് പാലാ പോലീസിന്‍റെ ആ തന്ത്രം…

 

കോ​ട്ട​യം: വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി നാ​ടു​വി​ട്ട​യാ​ളെ പി​ടി​കൂ​ടി. 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​ഞ്ച് കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ എ​ല്‍​ഐ​സി ഏ​ജ​ന്റ് ആ​യി​രു​ന്ന കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി പി.​കെ. മോ​ഹ​ന്‍​ദാ​സി​നെ​യാ​ണ് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ല​രി​ല്‍ നി​ന്നാ​യി പി​രി​ച്ച പോ​ളി​സി തു​ക കൃ​ത്യ​മാ​യി അ​ട​യ്ക്കാ​തെ സ്വ​ന്തം പേ​രി​ല്‍ ചി​ട്ടി ക​മ്പ​നി​യി​ല്‍ നി​ക്ഷേ​പി​ച്ചാ​ണ് മോ​ഹ​ന്‍​ദാ​സ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വീ​ടും സ്ഥ​ല​വും വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ചും ഇ​യാ​ള്‍ നി​ര​വ​ധി പേ​രി​ല്‍ നി​ന്നും പ​ണം ത​ട്ടി.

പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും 2008ല്‍ ​ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി കു​ടും​ബ​ത്തോ​ടൊ​പ്പം മു​ങ്ങു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞ 14 വ​ര്‍​ഷ​ത്തോ​ളം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു ഇ​യാ​ൾ പ​ഞ്ചാ​ബി​ലേ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​വി​ടെ അ​ധ്യാ​പ​ക​നാ​യും ക്ഷേ​ത്ര​ത്തി​ൽ ക​ഴ​ക​ക്കാ​ര​നാ​യും ജോ​ലി ചെ​യ്തു. പ​ഞ്ചാ​ബി​ലെ വി​ലാ​സ​ത്തി​ൽ ആ​ധാ​ർ കാ​ർ​ഡും സ്വ​ന്ത​മാ​ക്കി.

2013ൽ ​പോ​ലീ​സ് പ​ഞ്ചാ​ബി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ​തോ​ടെ അ​വി​ടെ നി​ന്ന് മു​ങ്ങി. പി​ന്നീ​ട് ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി​യി​ൽ ഒ​രു ക്ഷേ​ത്ര​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളും പൊ​ള്ളാ​ച്ചി​യി​ലു​ണ്ടെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഫോ​ൺ കോ​ളു​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment