ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​യെ കൊ​ള്ള​യ​ടി​ച്ചു; യുവാവ് പിടിയിൽ


കൊ​ട്ടി​യം: ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ക​യ​റി​യ ശേ​ഷം വി​ദ്യാ​ർ​ഥി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് പ​ണം പി​ടി​ച്ചു​പ​റി​ച്ച മോ​ഷ്ടാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.​ഇന്നലെ രാ​ത്രി എ​ട്ട​ര​യോ​ടെ അ​യ​ത്തി​ൽ ആ​യി​രു​ന്നു സം​ഭ​വം.

പ​രീ​ക്ഷ ഫീ​സ​ട​യ്ക്കു​ന്ന​തി​ന് കൈ​യി​ൽ ക​രു​തി​യി​രു​ന്ന 3,000 രൂ​പ ഇ​യാ​ൾ വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്നു. നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച​തോ​ടെ മ​റ്റൊ​രു യു​വാ​വും സ​മാ​ന​മാ​യ അ​ക്ര​മ​ത്തി​നി​ര​യാ​യ​താ​യി പ​റ​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി.​ക​ൺ​ട്രോ​ൾ റൂം ​പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment