യു​വ​തി​യെ കൊ​ന്ന് ശ​രീ​ര ഭാ​ഗ​ങ്ങ​ൾ അ​റു​ത്തു മാ​റ്റി​യ സം​ഭ​വം; ടാറ്റു അടയാളം തുണയായി; ഭ​ർ​ത്താ​വ് ബാലകൃഷ്ണൻ അ​റ​സ്റ്റി​ൽ

ചെന്നൈ: യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ മുറിച്ച് മാറ്റി പെട്ടിക്കുള്ളിലാക്കി ഒളിപ്പിച്ച ഭർത്താവ് അറസ്റ്റിലായി. 35 കാരിയായ സന്ധ്യയെന്ന യുവതിയെ കൊലപ്പെടുത്തിയ ബാലകൃഷ്ണൻ എന്നയാളാണ് അറസ്റ്റിലായത്. ജനുവരിയിൽ നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമായി നടന്നു വരിയായിരുന്നു.

ശരീരഭാഗങ്ങളിൽ കണ്ടെത്തിയ ടാറ്റു അടയാളമാണ് അന്വേഷണത്തിൽ നിർണായകമായത്. ജനുവരി 19നാണ് ബാലകൃഷ്ണൻ തന്‍റെ ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നീട് ശരീരഭാഗങ്ങൾ മുറിച്ച് മാറ്റി കവറിനുള്ളിലാക്കുകയും നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബാസ്കറ്റുകളിൽ നിക്ഷേപിക്കുകയുമായിരുന്നു.

അന്വേഷണം മുറുകവേ ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നീട് ഇയാൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാലാണ് വിവിധയിടങ്ങളിൽ നിന്നായി സന്ധ്യയുടെ ശരീര ഭാഗങ്ങൾ പോലീസ് കണ്ടെടുത്തത്.

Related posts