ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണെങ്കിലും സ്ത്രീകളെ മാത്രം മനപൂര്‍വ്വം അപമാനിക്കുന്നത് കണ്ടിരിക്കാനാവില്ല! തന്നെ വ്യക്തിപരമായി അപമാനിച്ച ട്രോളിന് കൗണ്ടര്‍ ട്രോളുമായി നടി രഞ്ജിനി

സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവണത കൂടി വരുന്ന കാലമാണ്. സ്ത്രീകളുടെ കാര്യത്തില്‍ അത് കുറച്ച് കൂടുതലുമാണ്. സെലിബ്രിറ്റികളാണെങ്കില്‍ പറയുകയും വേണ്ട. ആര്‍ക്കും കൊട്ടാവുന്ന ചെണ്ട എന്ന വിചാരമാണ് പലര്‍ക്കും എന്ന് തോന്നിപ്പോവും.

സമൂഹത്തിലെ ഈ വൃത്തികെട്ട പ്രവണതയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍കാല നടി രഞ്ജിനി. തന്നെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള ഒരു ട്രോളിന് മറുപടിയുമായാണ് രഞ്ജിനി എത്തിയിരിക്കുന്നത്. ചിത്രം എന്ന സിനിമയിലെ തന്റെ മോഹന്‍ലാലിന്റെയും ചിത്രവും തന്റെ, അടുത്തകാലത്തെ ഒരു ഫോട്ടോയും ചേര്‍ത്തായിരുന്നു ട്രോള്‍.

ഇത് അസഹനീയമായി തോന്നിയപ്പോള്‍ മോഹന്‍ലാലിന്റെ അടുത്ത കാലത്തെ ഒരു ചിത്രവും കൂട്ടിച്ചേര്‍ത്ത് മറുപടിയും കൊടുത്തു, രഞ്ജിനി. ഭര്‍ത്താവിന്റെ സഹായത്തോടെയാണ് താന്‍ ഈ കൗണ്ടര്‍ ട്രോള്‍ തയാറാക്കിയതെന്നും രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തി തന്നെയാണ് താനെന്നും എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവ അനുവദിക്കാനാവില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.

Related posts