രഹസ്യ വിവരം കിട്ടി, തി​രു​വ​ഞ്ചൂ​രി​ൽ എക്സൈസ് സംഘത്തിന്‍റെ മിന്നൽ പരിശോധന; കഞ്ചാവുമായി യുവാവ് പിടിയിൽ


കോ​ട്ട​യം: മ​ണ​ർ​കാ​ട് തി​രു​വ​ഞ്ചൂ​രി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധി​യി​ൽ അ​ക​ത്താ​യ​ത് നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ്.

നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ഞ്ചൂ​ർ സി​ബി​യെ​യാ​ണ് കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ് ബി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽനി​ന്ന് 65 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി 9.30നായി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണ​ർ​കാ​ട് – ഏ​റ്റു​മാ​നൂ​ർ ബൈ​പ്പാ​സി​ൽ തി​രു​വ​ഞ്ചൂ​ർ, മ​ണ​ർ​കാ​ട് ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്നു കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് തെര​ച്ചി​ൽ ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​ബി ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്നു കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ് ബി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഈ സമയം ക​ഞ്ചാ​വു​മാ​യി എത്തിയ സി​ബി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കുകയുമായിരുന്നു.

പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​വും കോ​ട്ട​യം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​സി.​ ഇ​ൻ​സ്പെ​ക്ട​റു​മാ​യ ഫി​ലി​പ്പ് തോ​മ​സ്, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ജി. ​രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ശ്രീ​കാ​ന്ത്, എ​ക്സൈ​സ് ഡ്രൈ​വ​ർ അ​ന​സ് സി.​കെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment