യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത്  കടന്ന കള്ളൻ കൊണ്ടുപോയത് സ്വിഫ്റ്റ് കാർ; ആ ​ക​ള്ള​ൻ അ​ന്വേ​ഷി​ച്ച് വ​ന്ന​ത് സ്വി​ഫ്റ്റ് കാർ ആയിരുന്നോ? 


കോ​ട്ട​യം: ആ ​ക​ള്ള​ൻ അ​ന്വേ​ഷി​ച്ച് വ​ന്ന​ത് സ്വി​ഫ്റ്റ് കാ​റാ​യി​രു​ന്നു. കാ​ണ​ക്കാ​രി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വി​ന്‍റെ ആ​വ​ശ്യം സ്വി​ഫ്റ്റ് കാ​റാ​യി​രു​ന്നു.

ഷോ​റൂ​മി​നു മു​ന്നി​ൽ നി​ര​വ​ധി കാ​റു​ക​ളു​ണ്ടാ​യി​ട്ടും പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് സ്വി​ഫ്റ്റ് കാ​ർത​ന്നെ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ കാ​ണ​ക്കാ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ്ഞ്ച​ൽ യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ ജീ​വ​ന​ക്കാ​ർ ഷോ​റൂ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ട് ത​ക​ർ​ന്നുകി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

തു​ട​ർ​ന്ന‌് ഉ​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ലോ ഇ​ന്നു പു​ല​ർ​ച്ച​യോ ആ​കാം മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ ഷോ​റൂ​മി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കാ​ർ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​ ഷോ​റൂ​മി​നു ഗേ​റ്റി​നു മു​ന്നി​ലാ​യി ഇ​രു​ന്പ് ക​ന്പിവ​ച്ചാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.

ഈ ​ക​ന്പി​യും ഇ​ള​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഷോ​റൂ​മി​ന്‍റെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ത​ക​രാ​റി​ല​ത് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ട്.

സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി കാമ​റാ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഷോ​റൂം ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment