ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു ! പരാതിയുമായി 24കാരി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ട് ഭാര്യ. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയുണ്ട്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി.

2018ലായിരുന്നു ഇവരുടെ വിവാഹം. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി

2020 ജനുവരിയില്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി.

സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന്, ഭര്‍ത്താവ് ഭാര്യയെ 2020 ഫെബ്രുവരിയില്‍ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്

യുവതി സബര്‍മതി പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, അതിനു ശേഷവും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചില്ല.

മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു

ഒരിക്കല്‍ അയാള്‍ എന്റെ മാതാപിതാക്കളോട് പണം ചോദിച്ചപ്പോള്‍ എങ്കിലത് വിവാഹത്തിന് മുമ്പ് ചെയ്യണമായിരുന്നു എന്ന് ഭാര്യ മറുപടി കൊടുത്തു.

‘പ്രകോപിതനായ അയാള്‍ എന്നെ മര്‍ദ്ദിച്ചു, എന്നെ രക്ഷിക്കാന്‍ വന്നത് എന്റെ അമ്മായിയമ്മയാണ്,’ യുവതി പരാതിയില്‍ പറഞ്ഞു

‘ഫെബ്രുവരി 2020 മുതല്‍ ഞങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഞാന്‍ അടുത്തിടപഴകാന്‍ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴെല്ലാം അയാള്‍ എന്നെ മര്‍ദ്ദിക്കുമായിരുന്നു,’ പരാതിയില്‍ പറയുന്നു

വിവാഹജീവിതം രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ അയാളോടൊപ്പം താമസിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.

യുവതിയുടെ മാതാപിതാക്കള്‍ വന്നപ്പോള്‍, പ്രതി അവരോട് മോശമായി പെരുമാറുകയും യുവതിയെ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനു ശേഷം യുവതി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഗാര്‍ഹിക പീഡന പരാതി നല്‍കി

Related posts

Leave a Comment