അകത്ത് കിടക്കട്ടെ..! വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ണ്‍​ഷു​ഗ​ർ വിൽപന: ര​ണ്ടുപേ​ർ പി​ടി​യി​ൽ; അറസ്റ്റു ചെയ്യുമ്പോള്‍ ഇവർ ലഹരിയിലായിരുന്നുവെന്ന് പോലീസ്

arrest-brownshugarവ​ട​ക​ര: വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ണ്‍​ഷു​ഗ​ർ വി​പ​ണ​നം ന​ട​ത്തു​ന്ന ര​ണ്ടു​പേ​രെ എ​ട​ച്ചേ​രി പോ​ലി​സ് അ​റ​സ്റ്റ്ചെ​യ്തു.   ഏ​റാ​മ​ല ആ​ദി​യൂ​ർ ക​ട​വ​ത്ത്മീ​ത്ത​ൽ വി​ജീ​ഷ് (32), ഓ​ർ​ക്കാ​ട്ടേ​രി പു​ത്ത​ൻ​പീ​ടി​ക​യി​ൽ ജ​ബാ​ർ എ​ന്ന വി​ബി​ൻ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് അ​ന്പ​ത് ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ 3.5 ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​ർ ക​ണ്ടെ​ടു​ത്തു.

ആ​ദി​യൂ​രി​ലെ വി​ജീ​ഷി​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ബ്രൗ​ണ്‍​ഷു​ഗ​ർ വി​പ​ണ​നം ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വ​ട​ക​ര സി​ഐ ടി.​മ​ധു​സൂ​ധ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​വ​ർ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് പോ​ലി​സ് അ​റി​യി​ച്ചു. ഗോ​വ​യി​ൽ നി​ന്നാ​ണ് ബ്രൗ​ണ്‍​ഷു​ഗ​ർ കൊ​ണ്ടു​വ​ന്ന​ത്. അ​ടി​പി​ടി കേ​സു​ക​ളും വ​ധ​ശ്ര​മ​വു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ജ​ബ്ബാ​ർ എ​ന്ന വി​ബി​ൻ. പോ​ലി​സ് പി​ടി​യി​ലാ​കു​ന്പോ​ൾ ര​ണ്ടു​പേ​രും ല​ഹ​രി​യി​ലാ​യി​രു​ന്നു.

സി​ഐ​ക്കു പു​റ​മെ എ​ട​ച്ചേ​രി എ​സ്ഐ യൂ​സ​ഫ് ന​ടു​ത്ത​റേ​മ്മ​ൽ, എ​എ​സ്ഐ ജ​യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​ദാ​സ​ൻ, മ​നോ​ജ്കു​മാ​ർ, ശാ​ലി​നി, ര​തീ​ഷ്, വി​ജേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts