എട്ടു വയസുകാരിയെ പീഡിപ്പിച്ചശേഷം നാടുവിട്ട മലയാളി അജ്മാനില്‍ പിടിയില്‍

ദുബായ്: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം നാടുവിട്ട പോക്‌സോ കേസ് പ്രതിയെ അജ്മാനില്‍ നിന്നും പിടികൂടി.

ഇന്റര്‍പോളിന്റെ സഹായത്തോടെ അജ്മാനില്‍നിന്നും പിടികൂടിയ ഇയാളെ കേരള പോലീസിനു കൈമാറി.

തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനെ(23)യാണ് കേരള പോലീസ് യുഎഇയിലെത്തി കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടുവന്നത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു.

എന്നിട്ടും ഫലമുണ്ടായില്ല. പ്രതി ദുബായില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.

ഇന്റര്‍പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം കേരള പോലീസിനെ വിവരം അറിയിച്ചു. റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി വിജുകുമാര്‍, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വി.കെ.സന്തോഷ്, ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, എന്നിവരടങ്ങുന്ന സംഘം യുഎഇയില്‍ എത്തി.

നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി. ഇന്നലെ രാത്രി 10 മണിക്കുള്ള വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി.

Related posts

Leave a Comment