തൊടുപുഴ: നഗരത്തിൽ പട്ടാപ്പകൽ യുവതിയെ കടന്ന് പിടിച്ച് അശ്ലീലം പറഞ്ഞ യുവാവ് പോലീസ് പിടിയിലായി. പുറപ്പുഴ സ്വദേശി സുനിലി (37)നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 10ന് പാലാ റൂട്ടിലായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ പ്രതി നടന്നു വരികയായിരുന്ന യുവതിയെ പിന്തുടർന്നതിന് ശേഷം സ്കൂട്ടർ നിർത്തി യുവതിയുടെ സമീത്തേക്ക് എത്തി കൈയിൽ കടന്നു പിടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.
കുതറിമാറിയ യുവതി ഇയാളുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തി പോലീസ് സ്റ്റേഷനിൽ നൽകി. തുടർന്ന് എസ്ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചുങ്കം ഭാഗത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.