അപ്രതീക്ഷിത സന്ദര്‍ശനം! ഇ​സ്രാ​യേ​ല്‍ സം​ഘം സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി

ശ​ബ​രി​മ​ല: ഇ​സ്ര​യേ​ലി​ല്‍ നി​ന്ന് ആ​ദ്യ​മാ​യി സ​ന്നി​ധാ​ന​ത്തെ​ത്തി​യ സം​ഘം ദ​ർ​ശ​നം ന​ട​ത്തി.ടെ​ല്‍ അ​വീ​വി​ല്‍ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​യ ഗാ​ബി​യും ടാ​ലി​യും ഡോ​വി​യും സെ​വി​യും ആ​ണ് സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ഈ ​സ​ന്ദ​ര്‍​ശ​ന​മെ​ന്ന് 70 പി​ന്നി​ട്ട അ​വ​ര്‍ പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ലി​ല്‍ നി​ന്നു​ള്ള ജൂ​ത​മ​ത വി​ശ്വാ​സി​ക​ളാ​യ നാ​ലു​പേ​രും എ​ൻ​ജി​നീ​യ​ര്‍​മാ​രാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ധു​ര, ത​ഞ്ചാ​വൂ​ര്‍, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളും മ​റ്റും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഇ​വ​ര്‍ വ​ര്‍​ക്ക​ല പാ​പ​നാ​ശ​വും കോ​വ​ള​വും പോ​യ ശേ​ഷ​മാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. സ​ന്നി​ധാ​ന​ത്തെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും പോ​ലീ​സ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. ശ്രീ​നി​വാ​സ് വ​ഴി​കാ​ട്ടി​യാ​യി. ക്ഷേ​ത്ര​ത്തി​ന്‍റെ ഐ​തീ​ഹ്യ​വും സ​വി​ശേ​ഷ​ത​യും ആ​ചാ​ര​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഉ​ച്ച​പൂ​ജ സ​മ​യ​ത്ത് ദ​ര്‍​ശ​നം ന​ട​ത്തി​യ നാ​ലു​പേ​ര്‍​ക്കും മേ​ല്‍​ശാ​ന്തി പ്ര​സാ​ദം ന​ല്‍​കി. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടി സ​ന്നി​ധാന​ത്തെ​ത്തു​ന്ന ആ​യി​ര​ക്ക​ണക്കി​ന് തീ​ർ​ഥാ​ട​ക​രെ വി​സ്മയ​ത്തോ​ടെ അ​വ​ര്‍ നോ​ക്കി നി​ന്നു. പോ​ലീ​സ് ന​ല്‍​കി​യ ഭ​ക്ഷ​ണ​വും ക​ഴി​ച്ച ശേ​ഷ​മാ​ണ് മ​ല​യി​റ​ങ്ങി​യ​ത്.

ഇ​വ​ര്‍ ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്ന് ടെ​ല്‍ അ​വീ​വി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി​ഭം​ഗി​യും ഭ​ക്ഷ​ണ​വും ശ​ബ​രീ​ശ സ​ന്നി​ധി പ​ക​ര്‍​ന്നു ന​ല്‍​കി​യ അ​നു​ഭ​വ​ങ്ങ​ളും എ​ന്നും ഓ​ര്‍​മ​യി​ ലു​ണ്ടാ​കു​മെ​ന്ന് അ​വ​ര്‍ പ​റഞ്ഞു.‌

Related posts