എല്ലാം ഫോണ്‍വഴി! പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുന്ന യുവാക്കള്‍ പിടിയില്‍; കുടുങ്ങിയത് നിരവധി പെണ്‍കുട്ടികള്‍

നേ​മം : പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തി​നു സ​മീ​പം പൊ​ന്നു​മം​ഗ​ലം വാ​റു​വി​ളാ​ക​ത്തു​വീ​ട്ടി​ൽ അ​ർ​ഷാ​ദ് (24), പാ​ല​ക്കാ​ട് ആ​മ​യൂ​ർ പ​ട​പ​റ​ന്പി​ൽ വീ​ട്ടി​ൽ സു​ബൈ​ർ (25) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ്ര​തി​ക​ൾ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടും നി​ര​വ​ധി കേ​സി​ൽ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണ്‍​മാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പാ​ല​ക്കാ​ട് നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്ര​ദീ​പ് , എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്. സ​ജി, എ​സ്. വി​മ​ൽ സി​പി​ഒ മാ​രാ​യ ബി​മ​ൽ​മി​ത്ര, ഗി​രി, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts