വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ..!  ദൈവം ​കൈ​തൊ​ട്ട് അ​നു​ഗ്ര​ഹി​ച്ച പ്രാ​ര്‍​ഥ​നാ​ഗീ​തം അ​ണി​യി​ച്ചൊ​രി​ക്കിയ​വ​ര്‍ ഇ​ന്നും ജ​ന​മ​ന​സി​ൽ


ചേ​ര്‍​ത്ത​ല: മ​ല​യാ​ളി മ​ന​സി​ലെ ഹൃ​ദ്യസു​ഗ​ന്ധ​മാ​ണ് വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ … എ​ന്ന പ്രാ​ർ​ഥ​നാ​ഗീ​തം. ദൈ​വം വി​ര​ൽതൊ​ട്ട് വി​ട്ട വ​യ​ലാ​ർ രാ​മ​വ​ർ​മയു​ടെ മ​ന​സി​ൽ പൂ​ത്തു​ല​ഞ്ഞ​താ​ണ് ഇ​തി​ലെ വ​രി​ക​ൾ.

അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​നെക്കുറി​ച്ച് വ​യ​ലാ​ർ എ​ഴു​തി​യ ഈ ​ഗാ​നം വി​ശു​ദ്ധി​യു​ടെ പ​രി​വേ​ഷ​വു​മാ​യി കാ​ല​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്നു.

1965ൽ ​ഇ​റ​ങ്ങി​യ പേ​ൾ​വ്യൂ എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് ഗാ​നം എ​ഴു​തു​ന്ന​ത്. ഗാ​ന​ഗ​ന്ധ​ർ​വ​ൻ കെ.​ജെ. യേ​ശു​ദാ​സ് ആ​ല​പി​ച്ച ഗാ​നം കേ​ര​ളം നെ​ഞ്ചി​ലേ​റ്റി.

ഈ ​ഗാ​നം ആ​ല​പി​ച്ചി​ട്ട് അ​മ്പ​തുവാ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ൽ യേ​ശു​ദാ​സ് അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ക​യും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ൽനി​ന്ന് ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്തു.

അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പി.​ജെ. ബ​ഞ്ച​മി​നു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധ​മാ​ണ് വ​യ​ലാ​റി​നെ അ​ർ​ത്തു​ങ്ക​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്.

Arthunkal church fete from Wednesday - The Hindu

ബ​ഞ്ച​മി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​മ്പോ​ഴെ​ല്ലാം അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യു​മാ​യി അ​ടു​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​യി. വ​യ​ലാ​ർ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ച സി​നി​മ​ക​ളി​ൽ അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യും അ​വി​ട​ത്തെ വി​ശേ​ഷ​ങ്ങ​ളും ക​ട​ന്നു​വ​രാ​ൻ സൗ​ഹൃ​ദം വ​ഴി​യൊ​രു​ക്കി.

മാ​ന​വ ഐ​ക്യ​ത്തി​നാ​യി കാ​ലം കാ​ത്തു​വ​ച്ച പു​ണ്യ​ഭൂ​മി​യാ​ണ് അ​ർ​ത്തു​ങ്ക​ൽ.ദി​വ്യ​ചൈ​ത​ന്യ​ത്തി​ൽ കാ​ലം മ​റ​ക്കാ​ത്ത ക​ർ​മ​ഭൂ​മി​യാ​യി വി​ശ്വ​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ ഇ​ന്നും പ​രി​ല​സി​ക്കു​ന്നു.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ജ​ന​ല​ക്ഷ​ങ്ങ​ളാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത്. ഇ​ത​ര മ​ത​സ്ഥ​രും ധാ​രാ​ള​മാ​യി എ​ത്തു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​കു​ന്ന അ​യ്യ​പ്പ​ന്മാ​ർ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നെ ദ​ർ​ശി​ച്ച് മാ​ല ഊ​രു​ന്ന ച​ട​ങ്ങ് മ​ത​മൈ​ത്രി​യു​ടെ മ​ണി​നാ​ദ​മാ​ണ്.

അ​യ്യ​പ്പ​ൻ മു​ഹ​മ്മ​യി​ലെ ചീ​ര​പ്പ​ൻ​ചി​റ ക​ള​രി​യി​ൽ ക​ള​രി അ​ഭ്യ​സി​ക്കാ​ൻ എ​ത്തി​യ​ത് അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ൻ മു​ഖേ​ന​യാ​ണെ​ന്നാ​ണ് ഐ​തീ​ഹ്യം.

BJP leader TG Mohandas claims on Twitter that St Andrew's Basilica in  Arthunkal was a Shiva temple

വി​വി​ധ മ​ത​വി​ശ്വാ​സി​ക​ളെ മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ നൂ​ലി​ൽ കോ​ർ​ത്തി​ണ​ക്കു​ന്ന ഈ ​ഐ​തീ​ഹ്യം സ​മ​ഭാ​വ​ന​യു​ടെ വ​ക്താ​വാ​യ വ​യ​ലാ​ർ രാ​മ​വ​ർ​മയെ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

ബ​ഞ്ച​മീ​ന്‍റെ വീ​ട്ടി​ൽ എ​പ്പോ​ഴും വ​ന്നു പോ​യി​രു​ന്ന വ​യ​ലാ​ർ അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കു​മാ​യി​രു​ന്നു.

അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യു​ടെ അ​ഭി​വൃ​ദ്ധി​യി​ൽ വ​യ​ലാ​ർ കാ​ണി​ച്ച താ​ത്പര്യം അ​ർ​ത്തു​ങ്ക​ലു​ള്ള​വ​ർ കൃ​ത​ഞ്ജ​ത​യോ​ടെ​യാ​ണ് സ്മ​രി​ക്കു​ന്ന​ത്.

അ​ർ​ത്തു​ങ്ക​ൽ പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ക്രി​സ്റ്റ​ഫ​ർ അ​ർ​ഥ​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലാ​റി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷാ​പാ​ർ​ച്ച​ന ന​ട​ത്തി​യ​ത് വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

Related posts

Leave a Comment