വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ..!  ദൈവം ​കൈ​തൊ​ട്ട് അ​നു​ഗ്ര​ഹി​ച്ച പ്രാ​ര്‍​ഥ​നാ​ഗീ​തം അ​ണി​യി​ച്ചൊ​രി​ക്കിയ​വ​ര്‍ ഇ​ന്നും ജ​ന​മ​ന​സി​ൽ

ചേ​ര്‍​ത്ത​ല: മ​ല​യാ​ളി മ​ന​സി​ലെ ഹൃ​ദ്യസു​ഗ​ന്ധ​മാ​ണ് വി​ശു​ദ്ധ​നാ​യ സെ​ബ​സ്ത്യാ​നോ​സേ … എ​ന്ന പ്രാ​ർ​ഥ​നാ​ഗീ​തം. ദൈ​വം വി​ര​ൽതൊ​ട്ട് വി​ട്ട വ​യ​ലാ​ർ രാ​മ​വ​ർ​മയു​ടെ മ​ന​സി​ൽ പൂ​ത്തു​ല​ഞ്ഞ​താ​ണ് ഇ​തി​ലെ വ​രി​ക​ൾ. അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​നെക്കുറി​ച്ച് വ​യ​ലാ​ർ എ​ഴു​തി​യ ഈ ​ഗാ​നം വി​ശു​ദ്ധി​യു​ടെ പ​രി​വേ​ഷ​വു​മാ​യി കാ​ല​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്നു. 1965ൽ ​ഇ​റ​ങ്ങി​യ പേ​ൾ​വ്യൂ എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് ഗാ​നം എ​ഴു​തു​ന്ന​ത്. ഗാ​ന​ഗ​ന്ധ​ർ​വ​ൻ കെ.​ജെ. യേ​ശു​ദാ​സ് ആ​ല​പി​ച്ച ഗാ​നം കേ​ര​ളം നെ​ഞ്ചി​ലേ​റ്റി. ഈ ​ഗാ​നം ആ​ല​പി​ച്ചി​ട്ട് അ​മ്പ​തുവാ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ൽ യേ​ശു​ദാ​സ് അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ക​യും വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​നു മു​ന്നി​ൽനി​ന്ന് ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്തു. അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പി.​ജെ. ബ​ഞ്ച​മി​നു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധ​മാ​ണ് വ​യ​ലാ​റി​നെ അ​ർ​ത്തു​ങ്ക​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. ബ​ഞ്ച​മി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​മ്പോ​ഴെ​ല്ലാം അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യു​മാ​യി അ​ടു​ക്കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​യി. വ​യ​ലാ​ർ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ച സി​നി​മ​ക​ളി​ൽ അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യും അ​വി​ട​ത്തെ വി​ശേ​ഷ​ങ്ങ​ളും ക​ട​ന്നു​വ​രാ​ൻ സൗ​ഹൃ​ദം…

Read More