കോട്ടയം: ബ്രഹ്മമംഗലം മാധവൻ ആൻഡ് ആർട്ടിസ്റ്റ് ചന്ദ്രൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ അവാർഡ് ആർട്ടിസ്റ്റ് സുജാതന് കേരളസംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മാളവിക സമ്മാനിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ജി.എസ്. മോഹനന്റെ അധ്യക്ഷതയിൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമാ യിലെ ഡോ: ശ്രീജിത്ത് രമണൻ ഉദ്ഘാനംനിർവഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ആർ.പ്രസന്നൻ, പത്രപ്രവർത്തകൻ കെ.ആർ സുശീലൻ, ട്രസ്റ്റ് സെക്രട്ടറി എ.പി. ജയൻ എന്നിവർ പ്രസംഗിച്ചു. ഡോ: പി.ആർ. ശ്രീരേഖ, ഇഷാൻ മേച്ചേരി എന്നിവരെ ആദരിച്ചു.