ഡ്രൈ​വ​ർ മോ​ശ​മാ​യി ആ​ഗ്യം കാ​ണി​ച്ചാ​ൽ കാ​റി​ന്‍റെ പി​ൻ സീ​റ്റി​ലി​രി​ക്കു​ന്ന​യാ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യും; മേ​യ​ർ-​കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ത​ർ​ക്കം പു​ന​രാ​വി​ഷ്ക​രി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വ​ർ മോ​ശ​മാ​യി ആ​ഗ്യം കാ​ണി​ച്ചാ​ൽ കാ​റി​ന്‍റെ പി​ൻ സീ​റ്റി​ലി​രി​ക്കു​ന്ന​യാ​ൾ​ക്ക് കാ​ണാ​ൻ ക​ഴി​യു​മെന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ച്ച് പോ​ലീ​സ്. ഡ്രൈ​വ​ർ ബ​സ് ഓ​ടി​ക്കു​ന്ന​തി​ടെ ലൈം​ഗി​ക​ചേ​ഷ്ട കാ​ണി​ച്ചു​വെ​ന്ന മേ​യ​റു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

രാ​ത്രി പ​ട്ടം പ്ലാ​മൂ​ട് മു​ത​ൽ പി​എം​ജി വ​രെ​യാ​ണ് ബ​സും കാ​റും ഓ​ടി​ച്ചു പ​രി​ശോ​ധി​ച്ച​ത്. മേ​യ​റു​ടെ പ​രാ​തി ശ​രി​വ​യ്ക്കു​ന്ന തെ​ളി​വു​ക​ൾ ല​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment