പോലീസുകാരന്‍റെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ക്രൂരത;  ചേർത്തലയിൽ പോലീസുകാർക്കുനേരെ നടന്ന സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ

ചേ​ർ​ത്ത​ല: പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ൽ കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് ജീ​പ്പി​ൽ ക​ട​ന്നു ക​ള​ഞ്ഞ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പോ​ലീ​സ് സി​നി​മാ സ്റ്റൈ​ലി​ൽ പി​ടി​കൂ​ടി. തി​രു​വ​ല്ല ശ​ങ്ക​ര മം​ഗ​ല​ത്ത് രാ​ഹു​ൽ (24), പ​ത്ത​നം​തി​ട്ട നി​ര​ണം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ സാ​ജ​ൻ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ലം​ഗ സം​ഘ​ത്തി​ൽ നി​ന്ന് ര​ണ്ടു​പേ​ർ ഓ​ടി​ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.30 ഓ​ടെ ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ബൈ​ക്കി​ൽ മ​ഫ്തി​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന എ​ആ​ർ ക്യാ​ന്പി​ലെ ശ​ര​ത് എ​ന്ന പോ​ലീ​സു​കാ​ര​നെ​യാ​ണ് നാ​ലം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. ബൈ​ക്കി​ന് മു​ന്നി​ൽ ജീ​പ്പ് വ​ട്ടം നി​ർ​ത്തി​യ​തി​നെ ചൊ​ല്ലി​യാ​ണ് ത​ർ​ക്കം ഉ​ണ്ടാ​യ​ത്. ശ​ര​തും ജീ​പ്പി​ലു​ള്ള​വ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ശ​ര​ത്തി​ന്‍റെ മു​ഖ​ത്തേ​ക്ക് കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ജീ​പ്പി​ൽ ക​ട​ന്നു ക​ള​ഞ്ഞ സം​ഘ​ത്തെ​ക്കു​റി​ച്ച് ചേ​ർ​ത്ത​ല, മു​ഹ​മ്മ, അ​ർ​ത്തു​ങ്ക​ൽ, മാ​രാ​രി​ക്കു​ളം, മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് സ​ന്ദേ​ശം എ​ത്തി. മു​ഹ​മ്മ​യി​ലെ​ത്തി​യ ഇ​വ​രെ മു​ഹ​മ്മ പോ​ലീ​സ് ഇ​വ​രെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ മു​ഹ​മ്മ പോ​ലീ​സ് സം​ഘ​ത്തെ​ക്കു​റി​ച്ച് മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും മ​ണ്ണ​ഞ്ചേ​രി അ​ന്പ​നാ​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് വ​ച്ച് പോ​ലീ​സി​നെ ക​ണ്ട സം​ഘം ഒ​രു വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ജീ​പ്പ് ഓ​ടി​ച്ചു​ക​യ​റ്റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു​പേ​രെ​യും ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ഇ​വ​രെ ചേ​ർ​ത്ത​ല പോ​ലീ​സി​ന് കൈ​മാ​റി. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts