കുറഞ്ഞ ഓവർ നിരക്ക്; അസർ അലിക്കു സസ്പെൻഷൻ

ASAR-Lഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഏകദിന ടീം നായകൻ അസർ അലിക്ക് സസ്പെൻഷൻ. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഒരു മത്സരത്തിൽനിന്നാണ് ഐസിസി അസറിനെ വിലക്കിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന അഞ്ചാം ഏകദിനത്തിലാണ് പാക്കിസ്ഥാൻ കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞത്. പരന്പരയിൽ പാക്കിസ്ഥാൻ 41നു പരാജയപ്പെട്ടിരുന്നു.

ഇതോടെ ഏപ്രിലിൽ വെസ്റ്റ്ഇൻഡീസിനെതിരേ നടക്കുന്ന പരന്പരയിലെ ആദ്യ മത്സരം അസർ അലിക്കു നഷ്ടപ്പെടും. വിലക്ക് കൂടാതെ പാക് നായകന് മാച്ച് ഫീയുടെ 40 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. സഹകളിക്കാർ 20 ശതമാനം പിഴ ഒടുക്കിയാൽ മതി. കഴിഞ്ഞ 12 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസർ അലിയുടെ പാക് ടീം കുറഞ്ഞ ഓവർ നിരക്കിനു പിടിക്കപ്പെടുന്നത്.

ഓസീസിനെതിരായ പരന്പരയിൽ തിളങ്ങാൻ കഴിയാതെ പോയ അസർ അലിയെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നായകസ്ഥാനത്തുനിന്നു നീക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Related posts