ഏ​ഷ്യ​ൻ ഗെയിംസ്; പു​രു​ഷ ക്രി​ക്ക​റ്റ് ടീമിനെ ല​ക്ഷ്മ​ൺ പ​രി​ശീ​ലി​പ്പി​ക്കും


മും​ബൈ: 2023 ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​നെ വി.​വി.​എ​സ്. ല​ക്ഷ്മ​ൺ പ​രി​ശീ​ലി​പ്പി​ക്കും. ശി​ഖ​ർ ധ​വാ​നാ​യി​രി​ക്കും ടീം ​ക്യാ​പ്റ്റ​ൻ എ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്.

2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ സ​മ​യ​ത്താ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് എ​ന്ന​തി​നാ​ൽ ഇ​ന്ത്യ ര​ണ്ടാ​നി​ര ടീ​മി​നെ​യാ​ണ് അ​യ​യ്ക്കു​ക. സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ട്‌​വ​രെ​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

ഒ​ന്പ​ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ക്രി​ക്ക​റ്റ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഇ​ന്ത്യ പു​രു​ഷ-​വ​നി​താ ടീ​മി​നെ അ​യ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ ടീം ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment