മ​യ​ക്കു​മ​രു​ന്നി​നും മദ്യത്തിനുമെ​തി​രേ മാ​ജി​ക്കു​മാ​യി മ​ജീ​ഷ്യ​ൻ അ​ശ്വി​ൻ പ​ര​വൂ​ർ

കൊ​ല്ലം: ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രേ​യു​ള്ള മ​ജീ​ഷ്യ​ൻ അ​ശ്വി​ൻ പ​ര​വൂ​രി​ന്‍റെ ബോ​ധ​വ​ത്ക്ക​ര​ണ മാ​ജി​ക് പ്ര​ക​ട​ന​മാ​യ മി​ഴി ന​ന​യ​രു​തേ എ​ന്ന പ​രി​പാ​ടി​യു​ടെ സീ​സ​ൺ ര​ണ്ടി​ന് കൊ​ല്ല​ത്ത് തു​ട​ക്ക​മാ​യി.ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ക​ഥ​യാ​ണ് മാ​ജി​ക്കി​ലൂ​ടെ അ​ശ്വി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൊ​ല്ലം എ​സ്എ​ൻ ട്ര​സ്റ്റ് സെ​ൻ​ട്ര​ൽ‌ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ള​രി പ്രാ​വി​നെ പ​റ​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ബി.​അ​ബ്ദു​ൾ നാ​സ​ർ നി​ർ​വ​ഹി​ച്ചു.

ല​ഹ​രി​ക്കെ​തി​രാ​യ സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ഹി​ക്കാ​നു​ള്ള​ത് പ്ര​ധാ​ന പ​ങ്കാ​ണെ​ന്ന് ക​ള​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ വി​ഷ​വി​ത്തു​ക​ൾ വി​ത​റാ​ൻ ഏ​റെ സാ​ധ്യ​ത​യും സാ​ഹ​ച​ര്യ​വു​മു​ള്ള കാ​ല​ഘ​ട്ട​മാ​ണി​ത്. അ​റി​വു​ക​ൾ പോ​ലെ ത​ന്നെ തി​രി​ച്ച​റി​വു​ക​ളും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ശ്വി​ൻ ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ മാ​ജി​ക്കി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ എ​സ്എ​ൻ ട്ര​സ്റ്റ് ട്ര​ഷ​റ​ർ ഡോ.​ജി.​ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​നി​ഷ. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​എ​സ്.​ര​ഞ്ജി​ത്ത്, പ്ര​ഫ.​കെ.​സാം​ബ​ശി​വ​ൻ, ബി​ജു വി​ജ​യ​ൻ, എ​ൻ.​എ​സ്.​ദേ​വ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ക്സൈ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഗി​രീ​ഷ് മാ​വി​ള​യാ​ണ് പ്രൊ​ഡ്യൂ​സ​ർ. ക്രി​യേ​റ്റീ​വ് ഹെ​ഡ് ആ​യി അ​നി​ൽ കാ​രേ​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം കാ​ന്പ​സി​ന്‍റെ തൈ​ക്കാ​ട്ടെ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഒ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ എം​എ​ഡി​ന് പ​ഠി​ക്കു​ക​യാ​ണ് അ​ശ്വി​ൻ.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS