ഞാ​യ​റാ​ഴ്ച​യും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്നു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഞാ​യ​റാ​ഴ്ച​യും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പിച്ചു. ഇ​വി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

Related posts