ഞരമ്പുരോഗികള്‍ പലവിധത്തില്‍! ഞെട്ടിയ്ക്കും ഈ വനിതാ ഡോക്ടറുടെ അനുഭവം; ഫേസ്ബുക്ക് പോസ്റ്റ് കാണാം

5u75uഞരമ്പുരോഗികളെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് മെട്രോ നഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറങ്ങളില്‍ വരെ നിലനില്‍ക്കുന്നത്. ഉന്നത പദവികളിലിരിക്കുന്ന സ്ത്രീകള്‍ക്ക് മുതല്‍ തനി വീട്ടമ്മമാര്‍ക്ക് വരെ ഇത്തരം പ്രശ്‌നങ്ങളെ നേരിടേണ്ടതായി വരാറുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകളും ഇതിനെതിരെ പ്രതികരിക്കാനോ ഇത്തരം രോഗികളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനോ ശ്രമിക്കാറില്ല എന്നതാണ് സത്യം. സ്ത്രീകള്‍ കൂടുതലും ഇപ്പോള്‍ ഉദ്യോഗസ്ഥരായതോടെ തൊഴിലിടങ്ങളിലും ഇപ്പോള്‍ ഇവര്‍ക്ക് മോശം അനുഭവങ്ങളെ നേരിടേണ്ടി വരുന്നു. ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയാണ് ആതിര ദര്‍ശന്‍ എന്ന യുവ ഡോക്ടര്‍. ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ഇന്റണ്‍ഷിപ്പിന്റെ ഭാഗം ആയിട്ട് കൂടല്ലൂര്‍ പിഎച്‌സിയില്‍ പോസ്റ്റിങ്ങ് ഉണ്ടായിരുന്നു.. അവിടെ കോട്ടയം മെഡിക്കല്‍ കോളേജ് ഇല്‍ ഹോസ്സ് സര്‍ജെന്‍സി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സ്‌റ്റേ പോസ്റ്റിങ്ങ് ആണ്. രാത്രി 8 വരെ വരുന്ന രോഗിക്ക് ചികിത്സ നല്‍കണം.. ശേഷം രാവിലെ വരെ അവിടെ താമസിക്കണം… അവിടെ നൈറ്റ് ഡ്യൂട്ടി ഇരുന്ന ദിവസം സന്ധ്യക്ക് ഒരു മധ്യവയസ്‌കന്‍ രോഗി വന്നു. ലിംഗത്തില്‍ ഒരു കുരുവോ മറ്റൊ ആണ് പ്രശ്‌നം.. എന്തായാലും പരിശോധിക്കാതെ മരുന്ന് എഴുതാന്‍ പറ്റില്ലല്ലോ. ഗ്ലൗസ് ഒക്കെ ധരിച്ചു രോഗിയെ വിശദമായി നോക്കി. കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല എന്നു മാത്രമല്ല അയാളുടെ ഭാവ പ്രകടനങ്ങളില്‍ നിന്ന് ഞരമ്പിന്റെ പ്രശ്‌നം ആണെന്ന് പെട്ടെന്ന് തന്നെ ബോധ്യം ആയി..

എന്തായാലും പകല്‍ വന്നു മെഡിക്കല്‍ ഓഫീസര്‍ മാടത്തിന്റെ കാണിക്കാന്‍ നിര്‍ദേശിച്ചു രോഗിയെ പറഞ്ഞു വിട്ടു… കേവലം 2 രൂപക്ക് ഒപി ചീട്ട് എടുത്ത് ഇച്ചിരി സുഖിക്കുന്ന ഈ കക്ഷിയുടെ സ്ഥിരം പരിപാടി ആണത്രേ. രാത്രികാലങ്ങളില്‍ പി എച് സി കളില്‍ ഒരു ഡോക്ടര്‍,ഒരു നേഴ്‌സ് ,ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് ഇത്രയും പേരെ ഡ്യൂട്ടിയില്‍ കാണു. മിക്കപ്പോഴും ഇവര്‍ മൂന്നും സ്ത്രീകള്‍ ആയിരിക്കും. അതിനാല്‍ തല്ലു കിട്ടില്ല എന്ന് ഉറപ്പിച്ച് ഈ കലാപരിപാടി നിരുപാധികം മുമ്പോട്ട് കൊണ്ടുപോകുന്നു. ഇത് ഒറ്റപ്പെട്ട സംഭവം അല്ല… എന്നെപോലെ ഒരുപാടു പേര്‍ക്ക് ഈ ദുരനുഭവം കാണും. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവര്‍… യാത്ര ചെയ്യുന്നവര്‍. അതെ പോലെ രാത്രി ഫേസ്ബുക്കില്‍ ഓണ്‍ലൈനില്‍ ഇരിക്കുന്നവര്‍…

ഇതേ മനോഭാവം ആണ് പല സഹോദരന്മാര്‍ക്കും അര്‍ധരാത്രി ആയാല്‍ ഇന്‍ബോക്‌സില്‍. ഡോക്ടര്‍ എന്ന നിലയില്‍ ജെനുവിന്‍ ആയ സംശയങ്ങള്‍ക്കു മറുപടി നല്‍കാറുണ്ട്. സമയവും കാലവും നോക്കാതെ തന്നെ. പക്ഷെ ദേശബന്ധു കാറ്റാനം എന്ന ഇദ്ദേഹത്തിന്റെ ചോദ്യങ്ങളും മുന്‍കാല ചരിത്രത്തിലെ മെസേജുകളും ഒത്തു നോക്കുമ്പോള്‍ ഒരു  വഷളന്റെ  ചോദ്യങ്ങള്‍ ആയെ എനിക്കു തോന്നിയുള്ളൂ. ഇത് 2015 ഇല്‍ ഇന്‍ബോക്‌സില്‍ എത്തിയ ഒരു മെസേജ് ആണ്.. ഞാന്‍ മറുപടി നല്‍കിയിരുന്നില്ല. മാത്രമല്ല ഇതില്‍ കൗതുകം തോന്നി ഭര്‍ത്താവിനെയും കാണിച്ചിരുന്നു. മറുപടി നല്‍കേണ്ട എന്ന അദ്ദേഹവും പറഞ്ഞതിനാല്‍ ശേഷം ഞാന്‍ അത് കേട്ടതായി നടിച്ചില്ല. ബ്‌ളോക്ക് ചെയ്യുകയും ചെയ്തില്ല… അവഗണിച്ചു.. അത്ര തന്നെ.. ഇടയ്കും മുറയ്കും ഓരോ മെസേജ് ഒഴിച്ചാല്‍ പിന്നീട് ആള്‍ ഒരു വിധ സംശയ നിവാരണത്തിനും എത്തിയില്ല…

പക്ഷെ ഈ മാന്യന്‍ ഇന്നു മറ്റൊരു സ്‌ക്രീന്‍ഷോട്ടും കൊണ്ട് ഇറങ്ങിയത് കണ്ടപ്പോഴാണ് ഇത് കക്ഷിയുടെ സ്ഥിരം പരിപാടി ആണെന്ന് മനസ്സിലായത്… അര്‍ധരാത്രി 1 മണിക് ഒരു ചേച്ചിയെ പരിചയപ്പെടാന്‍ ഇന്‍ബോക്‌സില്‍ കുരുങ്ങിയപ്പോ ചേച്ചി നന്നായി ഒന്നു കുടഞ്ഞു… ആള്‍ക്ക് അത് ക്ഷീണം ആയി… ചേച്ചിയെ തേക്കാനായി പോസ്റ്റ് ഇട്ടു… പക്ഷെ ആള്‍ തേഞ്ഞ മട്ടാണ് .. പോസ്റ്റിനു ചുവടെ ഞാന്‍ ഉള്‍പ്പെടെ കുറച്ചധികം സ്ത്രീകള്‍ സമാന അനുഭവങ്ങള്‍ പങ്കു വെച്ചു… എന്നെ ബ്ലോക്കും ചെയ്തു. എന്റെ സുഹൃത് വലയത്തില്‍ ഏതേലും മഹിളകളുടെ സുഹൃത്ത് ആണ് ഇദ്ദേഹം എങ്കില്‍ ഒന്നു ശ്രദ്ധിച്ചോളുക… രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ പച്ച കത്തി കിടക്കുന്നത് എല്ലാവരോടും സല്ലപിക്കാന്‍ ആണെന്ന പൊതു ധാരണ ഇനി എങ്ങനെ ഒക്കെ തിരുത്താന്‍ ശ്രമിച്ചാലും മാറില്ല എന്നറിയാം.. എന്നാലും പറയുവാ… ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്.. പ്ലീസ്

Related posts