ബ്രിട്ടീഷ് സേന ഗര്‍ഭിണികളെക്കൊണ്ടു നിറയുന്നു; ഇറാക്കിലെ യുദ്ധഭൂമിയില്‍ നിന്നു മടക്കിയയച്ചത് ഗര്‍ഭിണികളായ 100 വനിതാ സൈനികരെ

bbbമനുഷ്യന്‍ തന്നിലെ മൃദുവികാരങ്ങളെ എത്രതന്നെ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും അത് പൂര്‍വാധികം ശക്തിയോടെ പുറത്തുവരികയേയുള്ളൂ. അതിനുത്തമ ഉദാഹരണമാണ് ബ്രിട്ടീഷ് സേനയില്‍ വര്‍ധിച്ചുവരുന്ന ഗര്‍ഭിണികള്‍. ബ്രിട്ടീഷ് സേനയില്‍ ജോലി ചെയ്യുന്ന വനിത, പുരുഷ സൈനികര്‍ തമ്മില്‍ ലൈംഗിംകബന്ധം പാടില്ലെന്ന് മുമ്പേ തന്നെ നിഷ്കര്‍ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ സേനയില്‍ ജോലിയ്ക്കു കയറുന്ന പെണ്‍കുട്ടികള്‍ പരിശീലന കാലത്തുതന്നെ ഗര്‍ഭിണികളാകുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. എന്തിനേറെ പറയുന്നു കലാപകലുഷിതമായ ഇറാക്കിലെ യുദ്ധഭൂമിയില്‍ പോലും ഇതിനു മാറ്റമില്ല. ഇത്തരത്തില്‍ ഗര്‍ഭിണിയായ 100 പട്ടാളക്കാരെയാണ് ബ്രിട്ടീഷ് സേന ഇറാക്കില്‍ നിന്നും മടക്കിയയച്ചത്.

ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2014-16 കാലഘട്ടത്തില്‍ പരിശീലനകാലയളവില്‍ 36 പെണ്‍കുട്ടികളാണ് ഗര്‍ഭിണികളായത്. ഇതില്‍ 15 പേര്‍ ധ്രുതകര്‍മസേനാംഗങ്ങളും 10 പേര്‍ നാവിക സേനാംഗങ്ങളുമാണ്. ബേസിക് ട്രെയിനിംഗിനിടെയാണ് ഇവരൊക്കെ ഗര്‍ഭിണികളായിരിക്കുന്നത്.  ഇത്തരത്തില്‍ വനിതാ സൈനികര്‍ ഗര്‍ഭം ധരിക്കുന്നത്  വര്‍ധിക്കുന്നത് അധികൃതര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്. ശാരീരികവും മാനസികവുമായി തളര്‍ത്തുന്ന ട്രെയിനിംഗിനിടെ എങ്ങനെ ഇവര്‍ക്ക് സെക്‌സിലേര്‍പ്പെടാന്‍ സാധിക്കുന്നുവെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം സമര്‍പ്പിച്ച ഒരു അപേക്ഷയെ തുടര്‍ന്നാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

സൈനികസേവനത്തിനിടെ ലൈംഗിക ബന്ധങ്ങളോ  അനുചിതമായ പെരുമാറ്റങ്ങളോ പാടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം  കര്‍ശനമായ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത് സ്ഥിരമായി ലംഘിക്കപ്പെടുന്നുവെന്നാണ ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗികവേഴ്ചയ്ക്കിടയില്‍ സൈനികരെ പിടികൂടിയാല്‍ കമാന്‍ഡിംഗ് ഓഫീസര്‍ അവരെ താക്കിതു ചെയ്യാറുണ്ട്.എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരുടെ പദവി അനുസരിച്ച് ഗുരുതരമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കാറുമുണ്ട്. ബേസിക് ട്രെയിനിംഗിനിടയില്‍ സ്ത്രീകളും പുരുഷന്മാരുമായ റിക്രൂട്ടുകള്‍ വെവ്വേറെ ക്വാര്‍ട്ടറുകളില്‍ ഉറങ്ങണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്. എന്നാല്‍ ഈ നിയമം ലംഘിക്കപ്പെടുന്നുവെന്ന് ഈ ഗര്‍ഭിണികള്‍ വിളിച്ചോതുന്നു.

ബ്രിട്ടീഷ് സേനയില്‍ ചേരാനെത്തുന്നവര്‍ ഒരു മെഡിക്കല്‍ ക്വസ്റ്റ്യനയര്‍ പൂരിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വനിതകളോട് അവര്‍ ഗര്‍ഭിണികളാണോയെന്ന ചോദ്യം ചോദിക്കാറുമുണ്ട്. എന്നാല്‍ ആ സമയത്ത് ഗര്‍ഭിണിയല്ലെങ്കിലും പിന്നീട് ഗര്‍ഭിണിയാകുന്നു എന്നതാണ് അവസ്ഥ. പ്രതിരോധ മന്ത്രലയത്തിന്റെ കണക്കുപ്രകാരം 2013ല്‍ 16 പട്ടാളക്കാരെ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. 2011ല്‍ ഇത്തരത്തില്‍ വീട്ടിലയച്ചിരുന്നവരുടെ എണ്ണം18 ആയിരുന്നു. ലാന്‍സ് ബോംബാര്‍ഡിയര്‍ ലൈനെറ്റ് പിയാര്‍സ് എന്ന 28 കാരി 2012ല്‍ ക്യാമ്പ് ബാസ്റ്റിയണിലെ ഹോസ്പിറ്റലില്‍ വച്ച് കുഞ്ഞിന് ജന്മമേകിയിരുന്നു. ഈ ക്യാമ്പ് താലിബാന്‍ ആക്രമിച്ച് വെറും നാല് ദിവസത്തിന് ശേഷമായിരുന്നു പ്രസവം. 2011ല്‍ കൈല ഡോനെല്ലി എന്ന 21 കാരി അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ യുദ്ധമുഖത്ത് ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ പോരാട്ടം നടത്തിയെന്നും വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ബ്രിട്ടീഷ് സായുധ സേനയുടെ 10 ശതമാനവും സ്ത്രീകളാണ്. ധ്രുതകര്‍മസേനയുടെ 14 ശതമാനവും വനിതകളാണ്. നേവിയില്‍ ഒമ്പത് ശതമാനവും ആര്‍മിയില്‍ എട്ടു ശതമാനവുമാണ് ഇത്തരത്തില്‍ വനിതാ പട്ടാളക്കാരുടെ സാന്നിധ്യം. ഈയൊരു പ്രശ്‌നത്തിനെ എങ്ങനെ പരിഹാരം കണ്ടെത്തുമെന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം.

Related posts