ആകെ കൺഫ്യൂഷനായല്ലോ..! ബ്ലോക്കിന്‍റെ പേര് പള്ളം; സ്ഥിതിചെയ്യുന്നത് വടവാതൂരിൽ; വഴിതെറ്റി പൊതുജനവും

confussion-sവ​ട​വാ​തൂ​ർ: ഓ​ഫീ​സ് തേ​ടി​യെ​ത്തു​ന്ന​വ​രെ വ​ഴി തെ​റ്റി​ക്കു​ന്ന പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍​റെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന​ത് വ​ട​വാ​തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ വ​ട​വാ​തൂ​രി​ലാ​ണ് പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ സ്ഥ​ല​പ്പേ​ര് നോ​ക്കി എ​ത്തു​ന്ന​വ​ർ പ​ള്ള​ത്തെ​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ന്വേ​ഷി​ച്ചു വ​ട്ടം ക​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന വ​ട​വാ​തൂ​രും പ​ള്ള​വും ത​മ്മി​ൽ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. കൂ​ടാ​തെ പ​ള്ളം കോ​ട്ട​യം ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ലു​ള്ള പ്ര​ദേ​ശ​വു​മാ​ണ്.

കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി​യും പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ത്തു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ള്ള​ത്തെ​ത്തി ഓ​ഫീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും പ​തി​വാ​ണ്. ഒ​ടു​വി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ചെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ​സ്ഥ​രെ വ​ട​വാ​തൂ​രി​ലെ ഓ​ഫീ​സി​ലെ​ത്തി​ക്കു​ന്ന​ത്. ബ്ലോ​ക്കി​ന്‍​റെ കീ​ഴി​ൽ വി​ജ​യ​പു​രം, കു​റി​ച്ചി, പ​ന​ച്ചി​ക്കാ​ട്, അ​യ​ർ​ക്കു​ന്നം, പു​തു​പ്പ​ള്ളി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പൊ​തു​ജ​ന പ​രാ​തി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി.​ടി. ശ​ശീ​ന്ദ്ര​നാ​ഥി​ന്‍​റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ റോ​യി ജോ​ണ്‍ ഇ​ട​യ​ത്ത​റ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍​റ് ല​താ​കു​മാ​രി സ​ലി​മോ​ൻ പി​ന്താ​ങ്ങി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി, ഗ്രാ​മ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്ക് പ്ര​മേ​യ​ത്തി​ന്‍​റെ കോ​പ്പി ന​ൽ​കു​മെ​ന്നും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി എം​എ​ൽ​എ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍​റ് ടി.​ടി ശ​ശീ​ന്ദ്ര​നാ​ഥ പ​റ​ഞ്ഞു. – See more at:

Related posts