ഇന്ന് ചായ ദിനം; കേരളത്തിലെ ആദ്യ തേയിലത്തോട്ടം ഇന്ന് ജൈവവൈവിധ്യമേഖല; അ​തി​രു​മ​ല​യി​ലെ കാടുമൂടിയ തേയിലയുടെ ചരിത്രത്താളുകളിലൂടെ…

തേയില തോട്ടത്തിന്‍റെ ബാക്കി പത്രമായി എസ്റ്റേറ്റ്


കാ​ട്ടാ​ക്ക​ട: അ​തി​രു​മ​ല​യി​ൽ പ​ണ്ടൊ​രു തേ​യി​ല തോ​ട്ട​മു​ണ്ടാ​യി​രു​ന്നു. കാ​ട് മൂ​ടി​യ തോ​ട്ട​ത്തി​ൽ അ​ങ്ങി​ങ്ങാ​യു​ള്ള തേ​യി​ല ചെ​ടി​ക​ൾ പൂ​ർ​വ​കാ​ല ഓ​ർ​മ്മ​ക​ൾ അ​യ​വി​റ​ക്കു​ന്നു. അ​ഗ​സ്ത്യ​മൂ​ടി​യ്ക്ക് താ​ഴെ​യാ​ണ് ഹെ​ക്ട​ർ ക​ണ​ക്കി​ന് ഭൂ​മി​യി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ തേ​യി​ല തോ​ട്ടം പി​റ​ന്ന​ത്,1830 കാ​ല​ത്ത്.

അ​ഗ​സ്ത്യ അ​ലം ലാ​ന്റ് എ​സ്റ്റേ​റ്റ് എ​ന്ന പേ​രി​ലാ​യി​രു​ന്ന തോ​ട്ടം പി​ന്നെ അ​ഗ​സ​ത്യ​മു​ടി​യ്ക്ക് താ​ഴെ​യും വ്യാ​പി​ച്ചു.​ബോ​ണ​ക്കാ​ട്ടും പൊ​ൻ​മു​ടി​യും ബ്രൈ​മൂ​റും ഒ​ക്കെ. ഇ​ടു​ക്കി​യി​ലെ ക​ണ്ണ​ൻ​ദേ​വ​ൻ തേ​യി​ല തോ​ട്ടം വ​രു​ന്ന​ത് 1870 ക​ളി​ലാ​ണ്.


ഒ​രു പാ​ത​യു​ടെ അ​തി​ർ​ത്തി​യാ​യി വ​രു​ന്ന​താ​ണ് അ​തി​രു​മ​ല​യാ​യി മാ​റി​യ​ത്. കോ​ട്ടൂ​രി​ൽ നി​ന്നും വ​രു​ന്ന കീ​ര​വാ​ടാ​ത്ത​ടം എ​ന്ന് വി​ളി​പേ​രു​ള്ള ട്രാ​വ​ൻ​കൂ​ർ പാ​സ്്‌​വേ​യു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് അ​തി​രു​മ​ല. അ​വി​ടെ നി​ന്നും പാ​ണ്ഡ്യ​ദേ​ശ​ത്തി​ലേ​യ്ക്ക് പോ​കു​ന്ന പാ​ത.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 6700 അ​ടി ഉ​യ​ര​മു​ള്ള ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച ബ്രി​ട്ടീ​ഷു​കാ​രാ​ണ് ഇ​വി​ടെ വാ​ണി​ജ്യ സാ​ധ്യ​ത​ക​ൾ ക​ണ്ട​ത്. രാ​ജാ​വി​ൽ നി​ന്നും പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​വി​ടെ തേ​യി​ല തോ​ട്ടം തു​ട​ങ്ങി. ആ​ദി​വാ​സി​ക​ളെ​യും ത​മി​ഴ്‌​നാ​ട്ടി​ലെ മ​റ​വ​ന്മാ​ർ എ​ന്ന വി​ഭാ​ഗ​ത്തെ​യും കൊ​ണ്ട് വ​ന്ന് തേ​യി​ല ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

ഏ​ലം, കു​രു​മു​ള​ക്, ഗ്രാ​മ്പൂ എ​ന്നി​വ​യും ഇ​ട​യ്ക്ക് ന​ട്ടു. ബ്രീ​ട്ടീ​ഷു​കാ​ർ​ക്ക് വ​രാ​നാ​യി 10 സ്ഥ​ല​ങ്ങ​ളി​ൽ പാ​ലം പ​ണി​തു. തേ​യി​ല പാ​ക​മാ​കു​മ്പോ​ൾ കു​തി​ര​വ​ണ്ടി​യി​ൽ തേ​യി​ല​കൊ​ളു​ന്ത് നു​ള്ളി താ​ഴെ ബോ​ണ​ക്കാ​ട്ട് എ​ത്തി​ക്കും. അ​വി​ടെ ഫാ​ക്ട​റി തു​ട​ങ്ങി.

ഏ​ലം, ഗ്രാ​മ്പൂ തു​ട​ങ്ങി​യ​വ പു​റം നാ​ട്ടി​ലെ​ത്തി​ച്ച​ത് കു​തി​ര​വ​ണ്ടി​ക​ളി​ലാ​ണ്. തേ​യി​ല​യ്ക്കാ​യി ഒ​രു ഫാ​ക്ട​റി വ​രു​ന്ന​ത് ബോ​ണ​ക്കാ​ട്ടാ​ണ്. ബോ​ൺ അ​ക്കാ​ർ​ഡ് എ​ന്ന് പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ബ്രി​ട്ടീ​ഷു​കാ​ര​നാ​ണ് ഫാ​ക്ട​റി സ്ഥാ​പി​ച്ച​ത്.

അ​വി​ടെ നി​ന്നം തേ​യി​ല ക​ട​ൽ ക​ട​ന്നു. തേ​യി​ല ല​ണ്ട​നി​ലേ​യ്ക്ക് ക​യ​റ്റി അ​യ​ച്ച ഇ​ന​ത്തി​ൽ കോ​ടി​ക​ളാ​ണ് ഈ​സ്റ്റ് ഇ​ൻ​ഡ്യ ക​മ്പ​നി നേ​ടി​യ​ത്. 2000 അ​ടി​യ്ക്ക് ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ത്തെ തേ​യി​ല​യ്‌​ക്കേ ഗു​ണ​മു​ള്ളൂ എ​ന്ന് മ​ന​സി​ലാ​ക്കി​യ ബ്രി​ട്ടീ​ഷു​കാ​ർ അ​ഗ​സ്ത്യ​മു​ടി​യ്ക്ക് താ​ഴെ​യു​ള്ള മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും തോ​ട്ട​മു​യ​ർ​ത്തി.

വെ​ള്ള​ത്തി​ൽ നി​ന്നും വൈ​ദ്യു​തി​യു​ണ്ടാ​ക്കു​ന്ന എ​ൻ​ജി​ൻ വ​രെ ബ്രീ​ട്ടി​ഷു​കാ​ർ ഇ​വി​ടെ എ​ത്തി​ച്ചു. അ​തി​നി​ടെ അ​ഗ​സ്ത്യ​മ​ല​യി​ലെ കൊ​ടും ത​ണു​പ്പും കാ​റ്റും മ​ഴ​യും തേ​യി​ല തോ​ട്ട​ത്തി​ൽ വ​ൻ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി. തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്നൊ​ന്നാ​യി മ​രി​ച്ചു വീ​ണു. ബ്രീ​ട്ടി​ഷു​കാ​രാ​യ 4 പേ​ർ മ​ര​ണ​പ്പെ​ട്ടു.

തു​ട​ർ​ന്നാ​ണ് അ​തി​രു​മ​ല​യി​ൽ നി​ന്നും തേ​യി​ല പ​തി​യെ ബോ​ണ​ക്കാ​ട്ടേ​യ്ക്ക് മാ​റു​ന്ന​ത്. അ​വി​ടെ ജോ​ലി ചെ​യ്യാ​ൻ നി​ർ​ബ​ന്ധ​പൂ​ർ​വ്വം ജോ​ലി​ക്കാ​രെ നി​യ​മി​ച്ചു. തേ​യി​ല വി​ള​വെ​ടു​ത്തു. ലാ​ഭ​വും നേ​ടി. പി​ന്നെ ജ​നാ​ധി​പ​ത്യം വ​ന്നു. തോ​ട്ട​മു​ട​മ തോ​ട്ടം മു.​ബൈ ആ​സ്ഥാ​ന​മാ​ക്കി​യ മ​ഹാ​വീ​ർ പ്ലാ​ന്‍റേ​ഷ​ന് വി​റ്റു.

തേ​യി​ല തോ​ട്ട​ത്തി​ൽ നി​ന്നും കോ​ടി​ക​ളു​ടെ ലാ​ഭം നേ​ടി​യ ക​മ്പ​നി പി​ന്നെ തോ​ട്ട​ത്തി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു. അ​തോ​ടെ തോ​ട്ടം അ​ട​ച്ചു പൂ​ട്ടി. ജ​നാ​ധി​പ​ത്യം വ​ന്ന​പ്പോ​ൾ അ​തി​രു​മ​ല​യി​ലെ തോ​ട്ടം വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ത്തു. അ​വി​ടെ നി​രോ​ധി​ത മേ​ഖ​ല​യാ​യി. പി​ന്നെ വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യി, ക​ടു​വാ സ​ങ്കേ​ത​മാ​യി.

ഒ​ടു​വി​ൽ ലോ​ക​ത്തി​ലെ സം​ര​ക്ഷ​ണ​മ​ർ​ഹി​ക്കു​ന്ന ലോ​ക പൈ​ത്യ​ക കേ​ന്ദ്ര​മാ​യി മാ​റു​ക​യും ചെ​യ്തു. അ​തി​രു​മ​ല​യി​ലെ തേ​യി​ല തോ​ട്ടം ഒ​ടു​വി​ൽ കാ​ട് മൂ​ടി. ചി​ല​യി​ട​ങ്ങ​ളി​ൽ തേ​യി​ല ഇ​പ്പോ​ഴും കാ​ണും.

Related posts

Leave a Comment