ത​ല​ശേ​രി​ ജനറൽ ആശുപത്രിയിൽ വ​നി​താ​ഡോ​ക്ട​ർക്ക് നേരെ ആക്രമണം;ഡോ​ക്ട​റു​ടെ നെ​ഞ്ചി​ൽ ഇ​ടി​ക്കു​ക​യും അടിക്കുകയും ചെയ്തെന്ന് പരാതി; പി​ണ​റാ​യി സ്വ​ദേ​ശി മ​ഹേ​ഷ്  അറസ്റ്റിൽ

ത​ല​ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വാ​വ് വ​നി​താ ഡോ​ക്ട​റെ ആ​ക്ര​മി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​മൃ​താ രാ​ജി​ന് നേ​രെ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. പി​ണ​റാ​യി പാ​റ​പ്രം സ്വ​ദേ​ശി മ​ഹേ​ഷ് എ​ന്ന​യാ​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ വാ​രി​യെ​ല്ല് പൊ​ട്ടി​യ നി​ല​യി​ൽ ഇ​യാ​ളെ ഭാ​ര്യ​യും സു​ഹൃ​ത്തു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാ​ഷ്വാ​ലി​റ്റി​യി​ൽ വച്ച് പ​രി​ക്കേ​റ്റ ഭാ​ഗം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ മ​ഹേ​ഷ് ഡോ​ക്ട​റു​ടെ നെ​ഞ്ചി​ൽ ഇ​ടി​ക്കു​ക​യും കൈ​വീ​ശി അടിക്കുകയും ചെയതെന്നാണ് പ​രാ​തി.

മ​ദ്യ​പി​ച്ചിരുന്ന ഇ​യാ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും ഡോ​ക്ട​ർ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.മ​ഹേ​ഷി​നെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​ക്കാ​യി മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മം ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ചി​കി​ത്സ​യ്ക്കി​ടെ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡോ​ക്ട​ർ​മാ​ർ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​ണി​മു​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment