കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻശ്ര​മം; മധ്യവയസ്കൻ പോലീസ് പിടിയിൽ


ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​റ്റ ക​ന്നു​കാ​ലിപാ​ലം വി​നോ​ദ് ഭ​വ​ന​ത്തി​ൽ മ​നോ​ജിനെ(48)യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തു​മ​ണി​യോ​ടെ മാ​ള​യി​ൽനി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സിൽ തോ​ട്ട​പ്പ​ള്ളി​ക്കു സ​മീ​പം വച്ചാ​ണ് കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ൾ​ക്ക് നേ​രെ​യാ​ണ് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് ബ​സ് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment