കെ​എ​സ്ആ​ർ​ടി​സി ബസിൽ നഴ്സിനു നേരേ പീഡനശ്രമം: ഒരാൾ പിടിയിൽ


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വീ​ണ്ടും നഴ്സിനുനേ​രേ പീ​ഡ​ന​ശ്ര​മം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ന​ഴ്‌​സി​നോ​ട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇ​ന്ന​ലെ രാ​ത്രി 10 മ​ണി​ക്ക് കാ​ഞ്ഞി​രം​കു​ളം-​പൂ​വാ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഞ്ജി​ത്ത് എന്നയാളെ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ന​ഴ്‌​സി​നോ​ട് ര​ഞ്ജി​ത്ത് പ​ല ത​വ​ണ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പരാതി. യു​വ​തി വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യും ഇ​വ​രെ​ത്തി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ര​ഞ്ജി​ത്തി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ പി​ന്നീ​ട് പോലീ​സി​ന് കൈ​മാ​റി.

Related posts

Leave a Comment