കൊച്ചിയിൽ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു പൊ​ട്ടി​ച്ച് മോഷണം; കോട്ടയംകാരനും തിരുവനന്തപുരത്തുകാരനും അറസ്റ്റിൽ


കൊ​ച്ചി: പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ സ്പാ​ര്‍​ക്ക് പ്ല​ഗ് ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ച് കാ​റി​നു​ള്ളി​ല്‍‌നി​ന്ന് വി​ല പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ള്‍ ക​വ​ര്‍​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ബി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം പു​ളി​യ​റ​ക്കോ​ണം ശ്രീ​ശൈ​ലം എ​സ്.​എ​ല്‍. ശ​ര​ത്(35), കോ​ട്ട​യം മു​ണ്ട​ക്ക​യം തോ​ട്ട​ക്കാ​ട് ടി.​ടി.​റി​നു(35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ലു​ലു മാ​ളി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു പൊ​ട്ടി​ച്ചാ​ണ് ബാ​ഗും അ​തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ​മോ​തി​രം,

മൊ​ബൈ​ല്‍ ഫോ​ണ്‍, 3000 രൂ​പ എ​ന്നി​വ സം​ഘം ക​വ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി കൊ​ച്ചി​യി​ല്‍ ത​മ്പ​ടി​ച്ചാ​ണ് സം​ഘം ഇ​ത്ത​ര​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. മ​റൈ​ന്‍​ഡ്രൈ​വി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്ത് 4500 രൂ​പ​യും മൊ​ബൈ​ല്‍​ ഫോ​ണും ക​വ​ര്‍​ന്നു.

അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​വ​ര്‍​ന്ന​താ​യും പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

യു​ട്യൂ​ബ് വീ​ഡി​യോ​ക​ള്‍ നോ​ക്കി​യാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച​യ്ക്ക് ത​യാ​റെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഗ്ലാ​സ് പൊ​ട്ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

പ്ര​തി​ക​ളെ ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ബി​ന്‍​ദാ​സ്, എ​സ്‌​ഐ​മാ​രാ​യ സു​ബൈ​ര്‍, ജോ​സ​ഫ്, സി​പി​ഒ​മാ​രാ​യ ഷി​ബു, ശ്രീ​ജി​ഷ്, കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment