വി​ദ്യാ​ർഥി​നി​യെ ക​ട​ന്നുപി​ടി​ച്ച് അ​റു​പ​തുകാ​ര​ൻ ; സാധനം വാങ്ങാനെത്തിയ പ്രതി കടയിൽ കയറി ആക്രമിക്കുകയായിരുന്നു; നടുക്കം മാറാതെ മാന്നാർ നിവാസികൾ


മാ​ന്നാ​ർ: വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നുപി​ടി​ച്ച അ​റു​പ​തുകാ​ര​നെ മാ​ന്നാ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് മൂ​ല​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ത്താ​ർ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​ദ്യാ​ർഥി​നി​യു​ടെ പി​താ​വി​ന്‍റെ ക​ട​യി​ലാ​ണ് സം​ഭ​വം. പി​താ​വ് മ​ക​ളെ ക​ട ഏ​ൽ​പ്പി​ച്ചി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യം സാ​ധ​നം വാ​ങ്ങാ​നാ​യി ക​ട​യി​ൽ എ​ത്തി​യ പ്ര​തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ന്‍റെ പ​ണം ന​ൽ​കി​യ ശേ​ഷം ബാ​ക്കി തു​ക എ​ടു​ക്കു​ന്ന​തി​നാ​യി മേ​ശ​യു​ടെ ഭാ​ഗ​ത്തേ​ക്ക്‌ തി​രി​ഞ്ഞ വി​ദ്യാ​ർഥി​നി​യെ ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ബ​ഹ​ളംവച്ചുവെ​ങ്കി​ലും ഈ ​സ​മ​യം അ​ടു​ത്ത് ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് പെ​ൺ​കു​ട്ടി വീ​ട്ടി​ലേ​ക്ക് ഫോ​ണി​ലൂ​ടെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും എ​ത്തി. ഈ ​സ​മ​യം പ്ര​തി സ്ഥ​ല​ത്തു നി​ന്ന് പോ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി മാ​ന്നാ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി പോ​ലി​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് മാ​ത്യു​വി​ന് പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment